‘ല​ഹ​രി​യു​ടെ ച​തി​ക്കു​ഴി​ക​ൾ പ്ര​വ​ർ​ത്ത​ന അ​ജ​ണ്ട​യാ​യി മാ​റ​ണം’

‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ‘ല​ഹ​രി​ച്ചു​ഴി​യി​ൽ കു​രു​ങ്ങ​രു​ത് സ്വ​പ്ന​ങ്ങ​ൾ’ എ​ന്ന പ​ര​മ്പ​ര സ​മൂ​ഹ​ത്തെ കാ​ർ​ന്നു​തി​ന്നു​ന്ന മാ​ര​ക​മാ​യൊ​രു രോ​ഗ​ത്തി​ന്റെ തീ​വ്ര​ത എ​ത്ര​ത്തോ​ള​മെ​ന്നു മ​ന​സ്സി​ലാ​ക്കു​ന്ന​താ​ണ്.

പ്ര​വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന ല​ഹ​രി​ക്കെ​ണി​ക​ളു​ടെ ഭ​യാ​ന​ക​ത വി​വ​രി​ക്കു​ന്ന യാ​ത്ര​യെ​ന്ന് അ​തി​നെ വി​ശേ​ഷി​പ്പി​ക്കാം. ഇ​ത്ത​ര​ത്തി​ലു​ള്ള സാ​മൂ​ഹി​ക ന​ന്മ കാം​ക്ഷി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ധി​ക്കാ​വു​ന്ന മേ​ഖ​ല​ക​ളി​ൽ നി​ന്നെ​ല്ലാം ഉ​ണ്ടാ​യാ​ൽ ഒ​രു പ​രി​ധി​വ​രെ ല​ഹ​രി​യെ​ന്ന ആ​ഗോ​ള വി​പ​ത്തി​നെ പ്ര​തി​രോ​ധി​ക്കാം.

ജീ​വി​ക്കാ​നും ജീ​വി​പ്പി​ക്കാ​നു​മു​ള്ള ഭൂ​രി​പ​ക്ഷ​മാ​ളു​ക​ളു​ടെ​യും നെ​ട്ടോ​ട്ട​ത്തി​ൽ ചു​രു​ക്കം ചി​ല​രു​ടെ ആ​ർ​ത്തി​യും പ​ണ​മോ​ഹ​വും എ​ത്ര​യെ​ത്ര നി​ര​പ​രാ​ധി​ക​ളെ​യാ​ണ് കാ​രാ​ഗൃ​ഹ​ത്തി​ലെ​ത്തി​ച്ച​ത്. സ്വ​ജീ​വി​തം മാ​ത്ര​മ​ല്ല ഒ​രു സ​മൂ​ഹം​ത​ന്നെ നാ​ശ​ത്തി​ന്റെ പ​ടു​കു​ഴി താ​ണ്ടു​ന്ന ല​ഹ​രി​യെ​ന്ന മ​ഹാ വി​പ​ത്തി​നെ​തി​രെ​യു​ള്ള വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ക​ർ​ക്ക​ശ നി​യ​മ​നി​ല​പാ​ടും മ​ത​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​വും കാ​ര​ണ​മാ​യി​രി​ക്കാം ഇ​ത്ത​രം കേ​സു​ക​ളി​ൽ​പെ​ട്ട് പി​ടി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ ക​ണ​ക്കി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള വാ​ർ​ത്ത​ക​ൾ കൂ​ടു​ത​ലാ​യി തോ​ന്നു​ന്ന​ത്.

കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ജ​യി​ലി​ലു​ള്ള സ​ഹോ​ദ​ര​നെ തേ​ടി വ​ന്ന ഒ​രാ​ളു​മാ​യി സം​സാ​രി​ച്ച​ത് ഓ​ർ​മ​യി​ലു​ണ്ട്. നാ​ട്ടി​ൽ കാ​യി​ക- പൊ​തു​രം​ഗ​ങ്ങ​ളി​ൽ തി​ള​ങ്ങി നി​ന്നി​രു​ന്ന പ​യ്യ​നാ​യി​രു​ന്നു. ഖ​ത്ത​റി​ലെ​ത്തി കു​റ​ച്ചു​മാ​സ​ങ്ങ​ളാ​യി​ട്ടെ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഇ​ട​ക്കി​ട​ക്ക് ജോ​ലി​യു​ടെ ഭാ​ഗ​മാ​യി പ​ല രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​വാ​റു​ണ്ടാ​യി​രു​ന്നു​വ​േ​ത്ര. ബോം​ബെ​യി​ൽ നി​ന്നു​ള്ള ഒ​രു മ​ട​ക്ക​യാ​ത്ര​യി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ച് പി​ടി​ക്ക​പ്പെ​ട്ടു.

മാ​ര​ക മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച​തി​നു വ​ർ​ഷ​ങ്ങ​ൾ ജ​യി​ൽ​വാ​സം. അ​യാ​ൾ അ​റി​ഞ്ഞു ചെ​യ്ത​ത​ല്ല, പി​ന്നെ ആ​ര് എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​തു​വ​രെ ഉ​ത്ത​ര​മു​ണ്ടാ​യി​ട്ടി​ല്ല. അ​റി​ഞ്ഞും അ​റി​യാ​തെ​യും ച​തി​യി​ൽ പെ​ട്ടും പെ​ടു​ത്തി​യും ല​ഹ​രി അ​ര​ങ്ങു വാ​ഴു​ക​യാ​ണ്. സ്വ​ദേ​ശ​ത്തെ​യും വി​ദേ​ശ​ത്തെ​യും രാ​ഷ്ട്രീ​യ മ​ത സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്ക് ഈ ​വി​ഷ​യ​ത്തി​ൽ ഒ​ത്തി​രി ചെ​യ്യാ​നു​ണ്ട്. ല​ഹ​രി​യു​ടെ ച​തി​ക്കു​ഴി​ക​ൾ പ്ര​വ​ർ​ത്ത​ന അ​ജ​ണ്ട​യാ​യി സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ടു​ത്ത​ണം. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്റെ​യും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​തി​ക്കു​ഴി​ക​ളു​ടെ​യും ഭ​വി​ഷ്യ​ത്ത് എ​ത്ര മാ​ര​ക​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന ന​വ​കാ​ല സ​മൂ​ഹം എ​ളു​പ്പ​ത്തി​ൽ ശ്ര​ദ്ധി​ക്കു​ന്ന ത​ര​ത്തി​ൽ ചെ​റു​റീ​ലു​ക​ളും, ട്രോ​ളു​ക​ളും, സ​മൂ​ഹ മാ​ധ്യ​മ അ​ഭി​മു​ഖ​ങ്ങ​ളു​മൊ​ക്കെ​യാ​യി പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ നൂ​ത​ന ത​ല​ങ്ങ​ൾ ക​ണ്ടെ​ത്തി സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ക്ക​ണം. ല​ഹ​രി നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​യ​മ​ത്തോ​ട​പ്പം​നി​ന്ന് സ​ഹാ​യി​ക്ക​ണം.

നി​മി​ഷ നേ​ര​ത്തെ ശ്ര​ദ്ധ ചി​ല​പ്പോ​ൾ ജീ​വി​ത​കാ​ലം മു​ഴു​വ​നു​ള്ള ര​ക്ഷ​യാ​യി മാ​റി​യേ​ക്കാം. യാ​ത്ര​യി​ൽ ആ​രാ​യാ​ലും ത​രു​ന്ന സാ​ധ​ന​ങ്ങ​ൾ എ​ന്തെ​ന്ന് പ​രി​ശോ​ധി​ക്കു​ക. അ​ല്ലാ​ത്ത പ​ക്ഷം ‘നോ’ ​എ​ന്ന് പ​റ​യാ​ൻ പ​ഠി​ക്കു​ക. ആ​ഗ്ര​ഹ​ങ്ങ​ൾ പ​രി​മി​ത​പ്പെ​ടു​ത്തി ഉ​ള്ള​തു​കൊ​ണ്ട് തൃ​പ്തി ക​ണ്ടെ​ത്താ​നും സാ​ധി​ക്ക​ണം. അ​തി​ന് ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ളി​ൽ അ​ഭ​യം പ്രാ​പി​ക്കു​ക​ത​ന്നെ വേ​ണ്ടി​വ​രും.

Tags:    
News Summary - drug-Expatriate-gulf madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.