കാ​ഴ്ച മൂ​ടും മ​ഞ്ഞാ​ണ്...സൂ​ക്ഷി​ക്കു​ക

ദോ​ഹ: ഖ​ത്ത​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മൂ​ട​ൽ​മ​ഞ്ഞ് തു​ട​രു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കാ​ലാ​വ​സ്ഥാ വി​ഭാ​ഗം. രാ​ത്രി​യി​ലും അ​തി രാ​വി​ലെ​യു​മാ​യി രൂ​പ​പ്പെ​ടു​ന്ന മ​ഞ്ഞ് അ​ടു​ത്ത​യാ​ഴ്ച പ​കു​തി വ​രെ തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം (ക്യൂ.​എം.​ഡി) സ​മൂ​ഹ മാ​ധ്യ​മ പേ​ജ് വ​ഴി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ദൂ​ര​ക്കാ​ഴ്ച ര​ണ്ടു കി​ലോ​മീ​റ്റ​റാ​യി താ​ഴു​ന്ന​തി​നാ​ൽ വാ​ഹ​ന​യാ​ത്രി​ക​രും ​കാ​ൽ​ന​ട​ക്കാ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മൂ​ട​ൽ മ​ഞ്ഞ് ശ​ക്ത​മാ​യി​രു​ന്നു. രാ​ത്രി​ക​ളി​ലും മ​റ്റും വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്ക് കാ​ഴ്ച​പ​രി​ധി കു​റ​യു​ന്ന​തും, മ​ഞ്ഞ് പെ​യ്തി​റ​ങ്ങു​ന്ന​തും ഡ്രൈ​വി​ങ്ങി​നെ ബാ​ധി​ച്ചേ​ക്കും.

ഡ്രൈ​വ​ർ​മാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഏ​റ്റ​വും പു​തി​യ കാ​ലാ​വ​സ്ഥാ വി​വ​ര​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. ശ​നി​യാ​ഴ്ച അ​ൽ ഖോ​ർ, അ​ൽ ഗു​വൈ​രി​യ, അ​ൽ ഷ​ഹാ​നി​യ മേ​ഖ​ല​ക​ളി​ൽ പ​ത്ത് ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല താ​ഴ്ന്നി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും അ​ന്ത​രീ​ക്ഷകാ​ഴ്ച മൂ​ടും മ​ഞ്ഞാ​ണ്...

സൂ​ക്ഷി​ക്കു​ക താ​പ​നി​ല ഏ​റി​യും കു​റ​ഞ്ഞു​മി​രി​ക്കും.

അ​സാ​ധാ​ര​ണ​മാ​യ കാ​ലാ​വ​സ്ഥ​യി​ൽ വാ​ഹ​ന യാ​ത്രി​ക​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലു​മാ​യി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മ​ഞ്ഞി​ൽ മ​റ​ക്കാ​തി​രി​ക്കു​ക

  • റോ​ഡി​ൽ അ​തി​വേ​ഗം വേ​ണ്ട.
  • ഓ​വ​ർ​ടേ​ക്കി​ങ്, റോ​ഡി​ലെ പാ​ത​മാ​റ്റം എ​ന്നി​വ ഒ​ഴി​വാ​ക്കു​ക.
  •  വാ​ഹ​നം ലൈ​ൻ മാ​റു​മ്പോ​ഴും
  • വ​ശ​ങ്ങ​ളി​ലേ​ക്ക് തി​രി​യു​മ്പോ​ഴും
  • സി​ഗ്ന​ൽ ലൈ​റ്റ് ഉ​പ​യോ​ഗി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക.
  •  റോ​ഡി​ലെ വാ​ഹ​ന നീ​ക്ക​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത ന​ൽ​കു​ക. മ​റ്റു ശ്ര​ദ്ധ തെ​റ്റു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​തി​രി​ക്കു​ക.
  •  വാ​ഹ​നം ഓ​ടു​മ്പോ​ൾ ഹ​സാ​ർ​ഡ് ലൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്. പൂ​ർ​ണ​മാ​യും സ്റ്റോ​പ് ചെ​യ്യു​മ്പോ​ൾ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.
  •  വാ​ഹ​ന​ത്തി​ന്റെ മു​ന്നി​ലെ​യും
  • പി​ന്നി​ലെ​യും വൈ​പ്പ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​ഞ്ഞു​ക​ണ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് കാ​ഴ്ച ഉ​റ​പ്പാ​ക്കു​ക.
  •  മു​ന്നി​ലെ​യും പി​ന്നി​ലെ​യും വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കൃ​ത്യ​മാ​യ ദൂ​രം നി​ല​നി​ർ​ത്തി മാ​ത്രം ഓ​ടി​ക്കു​ക.
  •  കാ​ഴ്ച കു​റ​യു​മ്പോ​ൾ വ​ഴി​കാ​ട്ടി​യാ​യി റോ​ഡി​ന്റെ വ​ല​തു​വ​ശ​ത്തെ​യോ, അ​ട​യാ​ള​ങ്ങ​ളെ​യൊ പി​ന്തു​ട​രു​ക.
  •  യാ​ത്ര​ക്കി​ടെ പൂ​ർ​ണ​മാ​യും കാ​ഴ്ച ത​ട​സ്സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​നം റോ​ഡി​ൽ നി​ന്ന് മാ​റ്റാ​ൻ മ​ടി​ക്ക​രു​ത്. ഹ​സാ​ഡ് ലൈ​റ്റ് ഒ​ൺ ചെ​യ്ത് മ​റ്റു​ള്ള​വ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്യു​ക. 
Tags:    
News Summary - Snow forecast to continue into next week in qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.