ദോഹ: കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഈദ് സംഗമത്തിൽ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യൻ കമ്യൂണിറ്റിക്കും അവശ്യഘട്ടങ്ങളിൽ വിവിധ രാജ്യക്കാർക്കും കെ.എം.സി.സി യുടെ സേവനം നൽകപ്പെടുന്നത് അഭിനന്ദനമർഹിക്കുന്നതാണെന്ന് അംബാസഡർ പറഞ്ഞു. കെ.എം.സി.സിയുടെ തുടർന്നുള്ള പ്രവർത്തന സന്നദ്ധതയും പിന്തുണയും നേതാക്കൾ അദ്ദേഹത്തെ അറിയിച്ചു. സംസ്ഥാന കമ്മിറ്റി ഉപഹാരം അധ്യക്ഷൻ ഡോ. അബ്ദുൽ സമദ് കൈമാറി.
ഉപദേശകസമിതി ചെയർമാൻ എം.പി. ഷാഫി ഹാജി സ്വീകരിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ എസ്.എ.എം. ബഷീർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസ നന്ദിയും പറഞ്ഞു. ഉപദേശക സമിതി നേതാക്കളായ അബ്ദു നാസർ നാച്ചി, പി.വി. മുഹമ്മദ് മൗലവി, സി.വി. ഖാലിദ്, കെ.വി. മുഹമ്മദ്, നിഅ്മതുല്ല കോട്ടക്കൽ, ഹംസക്കുട്ടി ഗുരുവായൂർ, പഴയകാല ഭാരവാഹികളായ പി.എസ്. മുഹമ്മദ് ബാഖവി, ജപ്പാൻ സൈതലവി എന്നിവർ സംബന്ധിച്ചു.
സംസ്ഥാന ഗ്രീൻ ടീൻസ് കമ്മിറ്റി വിദ്യാർഥികൾക്ക് വേണ്ടി റമദാനിൽ സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ കൈമാറി.
കലാ സാംസ്കാരിക വിഭാഗമായ സമീക്ഷ നടത്തിയ വിവിധ കലാപരിപാടികൾ ഈദാഘോഷങ്ങൾക്ക് ഈണം പകർന്നു. സംസ്ഥാന ഭാരവാഹികളായ പി.കെ. അബ്ദു റഹീം, ടി.ടി.കെ ബഷീർ, സിദ്ദീഖ് വാഴക്കാട്, അജ്മൽ നബീൽ, താഹിർ താഹക്കുട്ടി, വി.ടി.എം. സാദിഖ്, സൽമാൻ എളയടം, ഫൈസൽ കേളോത്ത്, എം.പി. ശംസുദ്ദീൻ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.