ദോഹ: കെ.എം.സി.സി കൊടുവള്ളി മണ്ഡലം വെൽഫെയർ കമ്മിറ്റി ആഭിമുഖ്യത്തിൽ ഐ.സി.ബി.എഫ് ഇസ്ലാമിക് ഇൻഷുറൻസ് കാമ്പയിന് തുടക്കമായി. ജൂൺ ഒമ്പത് മുതൽ ആഗസ്റ്റ് 11 വരെ രണ്ടു മാസക്കാലം നീണ്ടുനിൽക്കുന്ന കാമ്പയിൻ കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ചടങ്ങിൽ മുഖ്യാതിഥിയായി. അബ്ദുൽ റഊഫ് കൊണ്ടോട്ടി ഇൻഷുറൻസ് പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ഉപദേശക സമിതി അംഗം ബഷീർഖാൻ, ജില്ല വൈസ് പ്രസിഡന്റ് പി.സി. ശരീഫ്, ജില്ല വെൽഫെയർ ചെയർമാൻ അബ്ദുൽ സമദ്, സ്നേഹ സുരക്ഷ സ്റ്റേറ്റ് കൺവീനർ കെ.കെ. കരീം, മണ്ഡലം പ്രസിഡന്റ് ആബിദീൻ, ജനറൽ സെക്രട്ടറി കെ.പി. സുഹൈൽ, നൗഫൽ മുട്ടാഞ്ചേരി, കെ.പി. ഷഫീഖ് എന്നിവർ സംസാരിച്ചു. വെൽഫെയർ കമ്മിറ്റി ചെയർമാൻ മെഹ്ഫിൽ യോഗം അധ്യക്ഷത വഹിച്ചു. ജാബിർ ദാരിമി ഖിറാഅത്തോടുകൂടി ആരംഭിച്ച ചടങ്ങിൽ മണ്ഡലം സെക്രട്ടറി മൻസൂർ സ്വാഗതവും വെൽഫെയർ വിങ് കൺവീനർ പർവേസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.