ദോഹ: കോവിഡ് മൂലമുണ്ടായ പ്രത്യേകസാഹചര്യത്തിൽ പുകവലിക്കാർ ആ ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത്. വൈറല്‍, ബാക്ടീരിയ അണുബാധകള്‍ക്കെതിരെ പോരാടാനുള്ള ശ്വസന വ്യവസ്ഥയുടെ കഴിവ് പുകവലി മൂലം കുറയുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു.
പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടെലിഫോണ്‍ അധിഷ്ഠിത പരിശോധനയും ചികിത്സയും നല്‍കാനുള്ള സൗകര്യം ഹമദിലുണ്ടെന്ന് പുകവലി നിയന്ത്രണ കേന്ദ്രം മേധാവി ഡോ. അഹ്മദ് അല്‍ മുല്ല പറഞ്ഞു.
പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 40254981, 50800959 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് അപ്പോയ്ൻമെൻറ് എടുക്കാവുന്നതാണ്. നിക്കോട്ടിന്‍ അളവ് പരിഗണിച്ചാണ് ചികിത്സാ രീതി വികസിപ്പിക്കുക. കോവിഡ് 19 ഭൂരിപക്ഷം പേരുടേയും ജീവിത രീതിയിലും ദിനചര്യയിലും മാറ്റം വരുത്തിയിട്ടുണ്ട്. ജോലി, സ്കൂള്‍, പള്ളി, അഭിവാദ്യ രീതി എന്നിവയെയെല്ലാം കോവിഡ് 19 ബാധിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്ന കാലഘട്ടമാണിത്. ഇതുമൂലം പുകവലി ശീലം കൂടാനും സാധ്യതയുണ്ട്. പുകവലി ഉപേക്ഷിക്കാനുള്ള അവസരം കൂടിയായി കോവിഡിൻെറ സാഹചര്യത്തെ കാണണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.