കുവൈത്ത്​ അമീർ മധ്യസ്ഥത ശ്രമവുമായി സൗദിയിയിലേക്ക്​ പോകും

ദോഹ: സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഖത്തറുമായുള്ള  നയതന്ത്ര ബന്ധം റദ്ദാക്കിയ സാഹചര്യത്തിൽ പ്രശ്​ന പരിഹാരത്തിനും മധ്യസ്ഥതക്കായും കുവൈത്അ മീർ ഇന്ന്​ സൗദി അറേബ്യയിലേക്ക്​ പോകും എന്ന്​ അൽ ജസീറ റിപ്പോർട്ട്​ ചെയ്​തു. ഗൾഫ്​ നേതാക്കളെ ഉദ്ധരിച്ചാണ്​ അൽജസീറയുടെ വാർത്ത. സൗദി അറേബ്യ, ഈജിപ്ത്, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച തീരുമാനം വന്നപ്പോൾ തന്നെ ഖത്തർ കുവൈത്തുമായി ബന്ധപ്പെട്ട്​ അടിയന്തിര സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു. ഒപ്പം കുവൈത്ത്​ അമീർ മദ്ധ്യസ്ഥ ശ്രമം ഏറ്റെടുക്കുന്നതി​​​െൻറ ഭാഗമായി, ഖത്തർ അമീർ സ്വന്തം രാജ്യത്തിലെ ജനങ്ങളോട്​ സംവദിക്കാനുളള തീരുമാനം മാറ്റിവെക്കാൻ അറിയിക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - Kuwait's ruler to meet Saudi King over Qatar row: officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.