ദോഹ: ലുലു ഹൈപർമാർക്കറ്റിെൻറ ഏറെ ജനപ്രിയ പ്രമോഷൻ കാമ്പയിനായ 'ലെറ്റ്സ് കണക്ട്' പ്രമോഷന് തുടക്കം. ലുലു ഹൈപർമാർക്കറ്റ് ഡി–റിങ് റോഡ് ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ റീജനൽ മാനേജർ ഷാനവാസ് പി.എം ഉദ്ഘാടനം ചെയ്തു. മാനേജ്മെൻറ് പ്രതിനിധികളും ഉന്നത വ്യക്തികളും പങ്കെടുത്തു.
ഖത്തറിലെ ലുലു ഹൈപർമാർക്കറ്റ് ശാഖകളിൽ ജൂലൈ മൂന്നു വരെ പ്രമോഷൻ തുടരും. കാമ്പയിെൻറ ഭാഗമായി പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകളും മൊബൈൽ അക്സസറീസുകളും മികച്ച ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ബ്രാൻഡുകളുടെ ഏറ്റവും പുതിയ മോഡൽ മൊബൈൽ ഫോണുകളും പ്രമോഷനിൽ വിൽപനക്കെത്തും.
'സാങ്കേതികവിദ്യ ഏറ്റവും വേഗത്തിലാണ് മാറിക്കൊണ്ടിരിക്കുന്നത്. കണക്ടിവിറ്റിക്ക് ഇതിനു മുമ്പ് ഇത്ര പ്രാധാന്യം നൽകപ്പെട്ടിരുന്നില്ല.'ലെറ്റ്സ് കണക്ട്' പ്രമോഷനിലൂടെ ഏറ്റവും ആധുനികമായ സ്മാർട്ട് ഉപകരണങ്ങളും പേഴ്സനൽ സാങ്കേതികവിദ്യകളുമാണ് ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നതെന്ന് റീജനൽ മാനേജർ ഷാനവാസ് പി.എം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.