ദോഹ: രാജ്യത്ത് താമസിക്കുന്ന എല്ലാവരും ദേശീയ മേല്‍വിലാസ നിയമപ്രകാരം തങ്ങളുടെ വിവരങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതർ. പൗരന്മാര്, പ്രവാസികള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവക്കെല്ലാം തങ്ങളുടെ വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇത്തരത്തിൽ രജിസ്റ്റര്‍ ചെയ്യാം. ഇതിനായി ഒന്നുകിൽ മന്ത്രാലയത്തിെൻറ ഓഫിസുകളില്‍ നേരിട്ടെത്താം. അല്ലെങ്കിൽ ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാൻ കഴിയും. നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2 പ്രകാരം വ്യക്തി താമസിക്കുന്ന വിലാസം, ലാൻഡ്ഫോൺ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, സ്വദേശത്തെ സ്ഥിരമേല്‍വിലാസം തുടങ്ങിയ വിവരങ്ങളാണ് നൽകേണ്ടത്. സര്‍ക്കാര്‍, സ്വകാര്യമേഖലയിലെ ഉദ്യോഗസ്ഥര്‍ തങ്ങളുടെ തൊഴിലുടമയുടെ വിലാസവും നല്‍കണം.വിവരങ്ങള്‍ നല്കുന്നതില് പരാജയപ്പെട്ടാല്‍ അതുസംബന്ധിച്ച് ആ വ്യക്തി നല്കുന്ന വിശദീകരണം ഒൗദ്യോഗികമായി തന്നെ രേഖപ്പെടുത്തും. എന്നാൽ, ഇതിെൻറ എല്ലാ നിയമ ഉത്തരവാദിത്തങ്ങളും ആ വ്യക്തിയില്‍ നിക്ഷിപ്തമായിരിക്കുകയും ചെയ്യും. ദേശീയ മേല്‍വിലാസം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ 10,000 റിയാലില്‍ കുറയാത്ത പിഴ നല്‍കണം.
നിയമ നടപടികളിലേക്ക് കടക്കുന്നതിന് മുമ്പോ, അന്തിമവിധിക്ക് മുമ്പോ നിയമമന്ത്രിക്ക് അല്ലെങ്കില്‍ അദ്ദേഹം നിയമിക്കുന്ന പ്രതിനിധിക്ക് ലംഘനത്തില്‍ ഒത്തുതീര്‍പ്പ് അനുവദിക്കാം. പിഴത്തുകയില്‍ പകുതി അടച്ച് ഒത്തുതീര്‍പ്പിലെത്തിയാല്‍ ലംഘനത്തിെൻറ കാരണങ്ങള്‍ നീക്കം ചെയ്യുമെന്നും നിയമത്തിൽ പറയുന്നുണ്ട്. 2017ലെ 24ാം നമ്പര്‍ ദേശീയ മേല്‍വിലാസ നിയമം രാജ്യാന്തരതലത്തില്‍ തന്നെ നൂതന നിയമങ്ങളിലൊന്നാണെന്ന് മന്ത്രാലയത്തിലെ നിയമകാര്യ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സലിം സഖര്‍ അല്‍ മുറൈഖി പറഞ്ഞു. രാജ്യത്തിെൻറ സാമൂഹിക-സാമ്പത്തിക വികസനങ്ങള്‍ക്ക് പിന്തുണ നല്കാന് ദേശീയ മേല്‍വിലാസ നിയമം വലിയ പങ്കുവഹിക്കുന്നുണ്ട്. വ്യക്തികള്‍ തങ്ങളുടെ വിവരങ്ങള്‍ നല്‍കുന്നത് പലരൂപത്തിൽ അവർക്കുതന്നെ ഗുണകരമാണെന്ന് നിയമ ജുഡീഷ്യല്‍ തര്‍ക്ക പരിഹാര വകുപ്പ് ഓഫിസര്‍ ലെഫ്. ഹുസ്സ റാഷിദ് അല്‍ അത്ബയും പറയുന്നു.
വ്യക്തിവിവരങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസമാണ് കേസുകള്‍ പരിഹരിക്കപ്പെടുന്നതിലും കാലതാമസം നേരിടുന്നതിനുള്ള കാരണം. ദേശീയ മേല്‍വിലാസ നിയമം ഇത്തരം പ്രശ്നങ്ങള്‍ക്ക് വലിയ പരിഹാരമാണെന്നും അവർ പറഞ്ഞു. നിയമപ്രകാരം നൽകുന്ന വിലാസമായിരിക്കും വിവിധ സർക്കാർതല നടപടികൾക്കായി ഉപയോഗിക്കുകയെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ നിയമകാര്യവകുപ്പിലെ ഗവേഷക റിമ സലേഹ് അൽമനി പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിെൻറ ഓഫിസുക ളിലെ മേല്‍വിലാസ രജിസ്റ്റര്‍ ഓഫിസില്‍ നേരിട്ടെത്തിയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴിയോ വിവരങ്ങള്‍ രജി സ്റ്റര്‍ ചെയ്യാം. വ്യക്തിഗത മേല്‍വിലാസം വ്യക്തികള്‍ നേരിട്ടും സ്ഥാപനങ്ങൾ, കമ്പനികള്‍ എന്നിവയുടെ മേല്‍വിലാസ വിവരങ്ങള്‍ അതത് സ്ഥാപനങ്ങളുടെ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.