ദോഹ: ഖത്തർ ഫിനാൻഷ്യൽ സെൻററിന് നൽകാനുള്ള 200 ദശലക്ഷം റിയാൽ (55 മില്യൻ ഡോളർ) നൽകണമെന്നാവശ്യപ്പെട്ട് ഫസ്റ്റ് അബൂദബി ബാങ്കിനെതിരെ ക്യു.എഫ്.സി ന്യൂയോർക്ക് സുപ്രീം കോടതിയിൽ നിയമനടപടിക്ക് തുടക്കം കുറിച്ചു. ന്യൂയോർക്കിലെ ഫസ്റ്റ് അബൂദബി ബാങ്കിെൻറ സ്വത്ത് വകകളിൽ നിന്നും തങ്ങൾക്ക് ലഭിക്കാനുള്ള തുക കോടതി മുഖേന കരസ്ഥമാക്കുകയാണ് കേസ് ഫയൽ ചെയ്തതിലൂടെ ലക്ഷ്യമിടുന്നതെന്നും ഖത്തർ ഫിനാൻഷ്യൽ സെൻറർ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഖത്തർ ഫിനാൻഷ്യൽ സെൻററിലെ സിവിൽ ആൻഡ് കൊമേഴ്സ്യൽ കോടതി വിധി പ്രകാരം ക്യു.എഫ്. സി.ആർ.എക്ക് നൽകാനുള്ള തുക നൽകുന്നതിൽ ഫസ്റ്റ് അബൂദബി ബാങ്ക് വീഴ്ച വരുത്തിയിരിക്കുകയാണെന്നും അതിനാലാണ് പുതിയ നീക്കണമെന്നും ക്യു.എഫ്.സി.ആർ.എ വ്യക്തമാക്കി.
ക്യു.എഫ്.സി.ആർ.എയിൽ അംഗമായിരുന്ന ഫസ്റ്റ് അബൂദബി ബാങ്ക്, റെഗുലേറ്ററി അതോറിറ്റിയുടെ നിയമ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി അതോറിറ്റി കണ്ടെത്തിയിരുന്നു. 2018 മാർച്ചിൽ ഖത്തരി റിയാലിനെതിരെയും ഖത്തരി സർക്കാർ സുരക്ഷാ സംവിധാനങ്ങൾക്കെതിരെയും മറ്റു സാമ്പത്തിക ഉപകരണങ്ങൾക്കെതിരെയും അബൂദബി ബാങ്ക് പ്രവർത്തിച്ചതായും സംശയിച്ച് ഖത്തർ ഫിനാൻഷ്യൽ സെൻറർ അന്വേഷണ കമീഷൻ രൂപവത്കരിക്കുകയും അന്വേഷണമാരംഭിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ടത് എഫ്.എ.ബി നിരസിച്ചതോടെയാണ് അതോറിറ്റി നിർദേശങ്ങൾക്കെതിരെ പ്രവർത്തിച്ച കേസിൽ കോടതി ഇടപെട്ടത്. ക്യു.എഫ്.ആർ.സി.എക്കെതിരെ എഫ്.എ.ബി കോടതിയിൽ അപ്പീൽ നൽകിയെങ്കിലും കോടതി തള്ളുകയും ചെയ്തു. ഇതിനിടെ ഖത്തറിലെ തങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ച അബൂദബി ബാങ്ക്, ക്യു.എഫ്.സിയിൽ നിന്നും പിൻവലിയുകയും ചെയ്തിരുന്നു. ബാങ്കിെൻറ ചെയ്തികളിലുണ്ടാകുന്ന നിയമനടപടികൾ ഒഴിവാക്കാനാണിതെന്ന് ക്യു.എഫ്.സി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.