ദോഹ: ‘അപകടരഹിത വേനൽ’ എന്ന ഗതാഗതവകുപ്പിെൻറ ബോധവത്കരണ കാമ്പയിൻ നാലാമത്തെ ആഴ്ചയിലേക്ക്. ‘ലൈസൻസ് ഇല്ലാതെ വണ്ടിയോടിക്കുന്നതിെൻറ പ്രത്യാഘാതം’ സംബന്ധിച്ചാണ് ഇൗയാഴ്ചയിലെ കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സിഗ്നലിലെ മഞ്ഞ വരകളിൽ വാഹനം നിർത്തൽ, വാഹനം ഒാടിക്കുേമ്പാൾ മൊൈബൽ ഫോൺ ഉപയോഗിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ എന്നീ കാര്യങ്ങൾ കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ആഴ്ചകളിൽ കാമ്പയിൻ നടന്നത്. കാൽനടക്കാർ, മറ്റ് യാത്രക്കാർ, വാഹനം ഒാടിക്കുന്നയാൾ, സഹയാത്രക്കാർ എന്നിവർക്കൊക്കെ ഏറെ അപകടകരമാണ് ലൈസൻസ് ഇല്ലാതെ വണ്ടിയോടിക്കൽ.
ഇതിനാലാണ് വകുപ്പ് ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കുന്നത്. 2007ലെ ഗതാഗത നിയമത്തിലെ ആർട്ടിക്ക്ൾ 29 പ്രകാരം അംഗീകാരമുള്ള ൈഡ്രവിങ് ലൈസൻസ് ഇല്ലാത്ത ഒരാൾ വാഹനം റോഡിൽ ഒാടിക്കുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് ദുഖാൻ മേഖല ഗതാഗതവകുപ്പ് മേധാവി ക്യാപ്റ്റൻ ഖാലിദ് മുബാറക്ക് അൽ ഖുലൈഫി പറഞ്ഞു. ലൈസൻസ് ഇല്ലാതെ വാഹനം ഒാടിക്കുന്നയാളെ കുറ്റവാളിയായി തെന്നയാണ് നിയമം കണക്കാക്കുന്നതെന്ന് ക്യാപ്റ്റൻ ഖുലൈഫി പറഞ്ഞു. ഗതാഗത വകുപ്പ് കാമ്പയിൻ കാലത്ത് തുടങ്ങിയ പ്രത്യേക പരിശോധനകൾ തുടരും. നിയമലംഘകരോട് ഒരു തരത്തിലുള്ള ദാക്ഷിണ്യവും കാണിക്കില്ല. 2018 മധ്യത്തോടെ 143 കേസുകളാണ് ലൈസൻസ് ഇല്ലാതെ വാഹനം ഒാടിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. ലൈറ്റ്, ഹെവി ലൈസൻസ് ഉള്ളയാൾ അതല്ലാത്ത വാഹനങ്ങൾ ഒരു കാരണവശാലും ഒാടിക്കരുത്.
ലൈസൻസ് ഇല്ലാതെ വാഹനം ഒാടിക്കുന്ന കുട്ടികൾ പിടിക്കെപ്പട്ടാൽ അവരെ ജുവൈനൽ പൊലീസ് വകുപ്പിലേക്ക് കൈമാറും. സിഗ്നലിലെ മഞ്ഞ ബോക്സുകളിൽ വാഹനം നിർത്തൽ, െമാൈബൽ ഉപയോഗിച്ച് വാഹനം ഒാടിക്കൽ, ലൈസൻസ് ഇല്ലാതെ വാഹനം ഒാടിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്താൻ ഗതാഗത വകുപ്പ് പരിശോധനകൾ കർശനമാക്കും.
മദീന ഖലീഫയിലെ ഗതാഗതവകുപ്പ് ആസ്ഥാനത്ത് വിളിച്ച വാർത്താസമ്മേളനത്തിൽ നിയമലംഘനം സംബന്ധിച്ച വീഡിയോ പ്രദർശിപ്പിച്ചു. അൽവാബ് ഭാഗത്ത് അപകടകരമായ രീതിയിൽ ഒരാൾ വാഹനം ഒാടിക്കുന്ന ദൃശ്യമാണ് പ്രദർശിപ്പിച്ചത്. ബോധവത്കരണത്തിെൻറ ഭാഗമായി ഗതാഗത വകുപ്പ് ഇൗ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. കല്ല്യാണം പോലുള്ള ആഘോഷ വേളകളിൽ വാഹനങ്ങളിൽ അപകടകരമായ രൂപത്തിലുള്ള അഭ്യാസങ്ങൾ നടത്തരുതെന്നും മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഗതാഗത ബോധവത്കരണ–ഇൻഫർമേഷൻ വിഭാഗം ഡയറക്ടർ കേണൽ മുഹമ്മദ് അൽ ഹജിരി പറഞ്ഞു.
പ്രത്യേക സാഹചര്യങ്ങളിൽ ഇളവ്
ദോഹ: ഖത്തറിലെ ഡ്രൈവിങ് ലൈസൻസ് നിയമത്തിൽ പ്രത്യേക സാഹചര്യങ്ങളിൽ ഇളവുണ്ട്. അവ ഇവയാണ്.
1. സായുധ സേന, പൊലീസ്, മറ്റ് സുരക്ഷാസേനകൾ എന്നിവ നൽകുന്ന ഡ്രൈവിങ് ലൈസൻസുകൾ ഉപയോഗിച്ച് അത്തരം സേനകളുെട വാഹനങ്ങൾ മാത്രം ഉദ്യോഗസ്ഥർക്ക് ഒാടിക്കാം.
2. മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ലൈസൻസുകൾ ഉപയോഗിച്ച് ജി.സി.സിയിലെ രാജ്യങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി വാഹനം ഒാടിക്കാം.
3. രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും അവരവരുടെ രാജ്യങ്ങളുടെ ലൈസൻസ് ഉപയോഗിച്ച് 15 ദിവസം വരെ ഖത്തറിൽ വാഹനം ഒാടിക്കാം. ഇതിന് ശേഷം ഖത്തർ ഗതാഗത വകുപ്പിന് ലൈസൻസ് ഏൽപ്പിക്കണം. പിന്നീട് നൽകുന്ന താൽകാലിക ലൈസൻസ് ഉപയോഗിച്ച് നിശ്ചിത കാലയളവിലും വാഹനം ഒാടിക്കാനാകും.
4. അംഗീകൃത അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് ഉള്ള സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും അത് ഉപയോഗിച്ച് വാഹനം ഒാടിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.