ദോഹ:12ാമത് എഡിഷൻ ഖത്തർ പ്രവാസി സാഹിത്യോത്സവിൽ അസീസിയ സെൻട്രൽ ജേതാക്കളായി. 257 പോയിൻറ് നേടിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 240 പോയിേൻറാടെ ദോഹ സെൻട്രൽ രണ്ടാം സ്ഥാനം നേടി. എയർപോർട്ട്, നോർത്ത് സെൻട്രലുകൾ യഥാക്രമം മൂന്നും നാലും സ്ഥാനം നേടി. വെള്ളി രാവിലെ ആരംഭിച്ച പരിപാടിയിൽ കലാ-സാംസ്കാരിക രാഷ്ട്രീയ സാമൂഹിക വ്യവസായ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
സ്വാഗത സംഘം ചെയർമാൻ അഹ്മദ് സഖാഫിയുടെ അധ്യക്ഷത വഹിച്ചു. സമാപന സംഗമം കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉൽഘാടനം ചെയ്തു. ഏറ്റവും കൂടുതൽ പുതിയ മത്സരാർഥികളെ പങ്കെടുപ്പിച്ചു മലപ്പുറം മഅദിൻ കമ്മിറ്റി നൽകുന്ന ബൂസ്റ്റർ അവാർഡീന് അർഹരായ യൂനിറ്റിനെ സയ്യിദ് ഇബ്രാഹീം ഖലീം ബുഖാരി തങ്ങൾ പ്രഖ്യാപിച്ചു. കരീം ഹാജി മേമുണ്ട വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു. ഐ.സി.എഫ് ഖത്തർ പ്രസിഡൻറ് പറവണ്ണ അബ്ദുറസാഖ് മുസ്ലിയാർ, സിദ്ധീഖ് പുറായിൽ (ഐ.സി.സി ബോർഡ് അംഗം), സൈദ് ഉസ്മാൻ (ഐ.സി.ബി.എഫ്), ജലീൽ (സംസ്കൃതി), സമീർ എറമല (ഇൻകാസ്) എന്നിവർ സംസാരിച്ചു. ശംസുദ്ധീൻ സഖാഫി സ്വാഗതവും നംഷാദ് പനമ്പാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.