ദോഹ: ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയിൽ ലോകത്തെ മുൻനിരയിൽ ഇടംപിടിച്ച് ഖത്തർ. മാർച്ച് മാസത്തിലെ കണക്കുകൾ പ്രകാരം, അമേരിക്ക, ആസ്ട്രേലിയ രാജ്യങ്ങളുടെ പിന്നിൽ മൂന്നാം സ്ഥാനത്താണ് ഖത്തറിൽ നിന്നുള്ള കയറ്റുമതി. വാതക കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ പുറത്തുവിട്ട മാർച്ചിലെ റിപ്പോർട്ടിലാണ് ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയിൽ ഖത്തർ മൂന്നാമതെത്തിയത്. എൽ.എൻ.ജി കയറ്റുമതിയിൽ വർഷംതോറും 2.3 ശതമാനം വർധനവാണ് ഖത്തർ രേഖപ്പെടുത്തുന്നത്.
മാർച്ചിൽ ഖത്തറിന്റെ കയറ്റുമതി 36.31 മെട്രിക് ടണ്ണിലെത്തി. ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന കയറ്റുമതിയായാണ് വിലയിരുത്തുന്നത്. ഖത്തർ, റഷ്യ, യു.എ.ഇ, അംഗോള, മലേഷ്യ എന്നീ രാജ്യങ്ങളുടെ എൽ.എൻ.ജി കയറ്റുമതി മാര്‍ച്ച് മാസത്തില്‍ കൂടിയതായി റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ഈജിപ്ത്, നൈജീരിയ എന്നീ രാജ്യങ്ങളുടെ കയറ്റുമതിയിൽ ഇടിവുണ്ടായി. റിപ്പബ്ലിക് ഓഫ് കോംഗോയും മാർച്ചിൽ ദ്രവീകൃത പ്രകൃതി വാതക കയറ്റുമതി തുടങ്ങിയിട്ടുണ്ട്. ജനുവരി, മാർച്ച് കാലയളവിൽ ആഗോള എൽഎൻജി കയറ്റുമതി 3.3 ശതമാനമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.