ദോഹ: ലോകകപ്പ് ഫൈനൽ അരങ്ങേറിയ ലുസൈൽ സ്റ്റേഡിയത്തെ പ്രകീർത്തിച്ച് അർജന്റീനയെ വിശ്വജയത്തിലേക്ക് നയിച്ച ഇതിഹാസതാരം ലയണൽ മെസ്സി. ഖത്തർ ലോകകപ്പിൽ ചാമ്പ്യന്മാരായ ശേഷം മേളയെക്കുറിച്ച് മെസ്സി ആദ്യമായി പ്രതികരിച്ചത് അർജന്റീനയിലെ ഉർബന േപ്ല റേഡിയോ സ്റ്റേഷനോടാണ്. ലോകകപ്പിൽ മെക്സികോക്കെതിരായ മത്സരമായിരുന്നു ബുദ്ധിമുട്ടേറിയതെന്നും മെസ്സി പ്രതികരിച്ചു.
‘ഡിസംബർ 18ന് മനോഹരമായ ആ സ്റ്റേഡിയത്തിൽ കപ്പ് തിളങ്ങുന്നത് ഞാൻ കണ്ടു. അത് കൈയിലേന്തണമെന്ന് എന്റെ ഉള്ളം എന്നോട് പറഞ്ഞുകൊണ്ടിരുന്നു. ആ ദിവസത്തിൽ എന്നെ സംബന്ധിച്ച് എല്ലാം മാറിമറിഞ്ഞു. ഞാൻ കരിയറിലുടനീളം ഏറ്റവും ആഗ്രഹിച്ചതും സ്വപ്നം കണ്ടതും എന്താണോ അത് പുലരുകയായിരുന്നു. ലോകകപ്പ് കൈവിട്ടുപോയ ഒരുപാടു കാലത്തിനുശേഷമാണ് നമ്മൾ കപ്പിൽ വീണ്ടും മുത്തമിട്ടത്’-മെസ്സി പറഞ്ഞു.
‘മെക്സികോക്കെതിരായ മത്സരമായിരുന്നു ഏറ്റവും കടുപ്പമേറിയത്. എല്ലാം അപകടമുനമ്പിലായ ഘട്ടമായിരുന്നു അത്. ടൂർണമെന്റിൽ ഞങ്ങൾ മോശമായി കളിച്ച മത്സരം കൂടിയായിരുന്നു അത്. എന്തുവന്നാലും ജയിച്ചേ തീരൂ എന്നുവരുമ്പോൾ കളിയിൽ മാറ്റങ്ങളുണ്ടാകുന്നത് സ്വഭാവികമാണ്’-മെസ്സി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.