ദോഹ: ഖത്തറിെൻറ സ്വപ്നനഗരിയാവാൻ ഒരുങ്ങുന്ന ലുസൈൽ സിറ്റിയിലെ പൊതുഗാഗത സംവിധാനത്തിലെ നട്ടെല്ലായി മാറുന്ന ട്രാം സർവിസിന് പുതുവർഷത്തിൽ തുടക്കം കുറിക്കുമെന്ന് ഖത്തർ റെയിൽ. നാല് ലൈനുകളിലായി നിർമാണം പുരോഗമിക്കുന്ന ട്രാമിെൻറ ഓറഞ്ച് ലൈനിലെ ഒരു ഭാഗമാണ് ജനുവരി ഒന്നുമുതൽ പൊതുജനങ്ങൾക്ക് യാത്രക്കായി തുറന്നുനൽകുന്നത്.
ആദ്യഘട്ടത്തില്‍ ഓറഞ്ച് ലൈനിലെ ആറ് സ്റ്റേഷനുകളിലേക്കായിരിക്കും സര്‍വിസ് നടത്തുക. ഖത്തര്‍ മെട്രോയുമായി ബന്ധിപ്പിച്ചാണ് ലുസൈല്‍ ട്രാം സര്‍വിസ്.
ലഖ്തയ്ഫിയയിൽനിന്നും എനർജി സിറ്റ് സൗത്ത് വരെയാവും ട്രാം ഓടുന്നത്.
മറിന, മറിന പ്രൊമനേഡ്, യാട്ട് ക്ലബ്, എസ്പ്ലനേഡ് എന്നിവയാണ് ഇടയിലെ മറ്റു സ്റ്റേഷനുകൾ. അഞ്ചു മിനിറ്റിെൻറ ഇടവേളയിലായി ഓടുന്ന ട്രാം, ആഴ്ചയിൽ മുഴുവൻ ദിവസവും ഓടുമെന്ന് ഖത്തർ റെയിൽ അറിയിച്ചു.
നിർമാണ പ്രവൃത്തികൾ പൂര്‍ത്തിയാകുന്നതോടെ ലുസൈല്‍ നഗരത്തിെൻറ എല്ലാ ഭാഗങ്ങളിലേക്കും ട്രാം വഴി യാത്ര സാധ്യമാവും. 38 കിലോമീറ്റര്‍ ദൂരമുള്ള ട്രാം ലൈനിന് 25 സ്റ്റേഷനുകളാണുള്ളത്.
ലുസൈല്‍, ലഖ്തയ്ഫിയ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് ട്രാമിെൻറ പ്രവര്‍ത്തനം. ലുസൈൽ മെട്രോ സ്റ്റേഷനും ലുസൈൽ ടവറിനുമിടയിൽ പർപ്പ്ൾ ലൈൻ, സീഫ് പ്രൊമെനേഡ്-ലഖ്തയ്ഫിയ മെട്രോസ്റ്റേഷൻ ബന്ധിപ്പിക്കുന്ന പിങ്ക് ലൈൻ, ലഖ്തയ്ഫിയ-അൽ മനാസിൽ ബന്ധിപ്പിക്കുന്ന ഓറഞ്ച് ലൈൻ എന്നിവയാണ് പ്രധാന ട്രാം സർവിസ്.
ടർകോയ്സ് ലൈനാണ് മറ്റൊരു സർവിസ്.
2022 ലോകകപ്പും ഖത്തർ ദേശീയ വിഷൻ 2030ഉം മുന്നിൽക്കണ്ട് ഖത്തര്‍ ആസൂത്രിതമായി പടുത്തുയര്‍ത്തിയ നഗരമാണ് ലുസൈല്‍. ലോകകപ്പ് ഫൈനല്‍ നടക്കുന്ന ലുസൈൽ ഐകണിക് സ്റ്റേഡിയമാവും വരും വർഷത്തിൽ ലോകശ്രദ്ധയിലേക്ക് ഈ സ്വപ്നനഗരിയെ എത്തിക്കുന്നത്. ഇവിടേക്കുള്ള യാത്ര സുഗമവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിെൻറ ഭാഗമാണ് ട്രാം സര്‍വിസ്. 40 കാറുകള്‍ക്ക് പകരമാകും ഒരു ട്രാം എന്നാണ് വിലയിരുത്തല്‍. കാര്‍ബണ്‍ പുറംതള്ളല്‍ പരമാവധി കുറക്കാന്‍ ഇതുവഴി സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.