ദോഹ: ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ 'മെയ്ഡ് ഇൻ ഖത്തർ' ഫെസ്റ്റിവലിന് തുടക്കം. 'ഖത്തരി െപ്രാഡക്ട്സ് അവർ ഫസ്റ്റ് ചോയിസ്' എന്ന തലക്കെട്ടിലൂന്നിയുള്ള ഫെസ്റ്റിവൽ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ കാർഷിക–ഫിഷറീസ് അണ്ടർ സെക്രട്ടറി ശൈഖ് ഡോ. ഫാലിഹ് ബിൻ നാസർ ആൽഥാനി വീഡിയോ കോൺഫെറൻസിലൂടെ ഉദ്ഘാടനം ചെയ്തു.
ശൈഖ് ജാസിം ബിൻ ജബർ ബിൻ ഹസൻ ആൽഥാനി ചടങ്ങിൽ സംബന്ധിച്ചു. വാണിജ്യ മന്ത്രാലയത്തിലെ നാഷനൽ െപ്രാഡക്ട്സ് സപ്പോർട്ട് മേധാവി അബ്ദുൽ ബാസിത് താലിബ് അൽ അജ്ജി, ബലദ്ന മാനേജിംഗ് ഡയറക്ടറും പവർ ഇൻറർനാഷനൽ ഹോൾഡിംഗ് സി.ഇ.ഒയുമായ റാമിസ് അൽ ഖയ്യാത്, ഖത്തർ കൂൾ സി.ഇ.ഒ യാസർ അൽ ജൈദ, അഗ്രികോ ചെയർമാൻ നാസർ അൽ ഖലഫ്, ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് തുടങ്ങിയവരും പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള മുതിർന്ന വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭക്ഷ്യ–ഭക്ഷ്യേതര ഉൽപന്നങ്ങളുടെയും കാർഷിക ഉൽപ്പന്നങ്ങളുടെയും മഹാത്മ്യം മനസ്സിലാക്കാൻ ഉപഭോക്താക്കൾക്കുള്ള സുവർണാവസരമാണ് മെയ്ഡ് ഇൻ ഖത്തർ ഫെസ്റ്റിവലിലൂടെ ലുലു ഒരുക്കുന്നത്. 'ഖത്തരി െപ്രാഡക്ട്സ് അവർ ഫസ്റ്റ് ചോയ്സ്' എന്ന തലക്കെട്ടിൽ 2010 മുതൽ ലുലു മെയ്ഡ് ഇൻ ഖത്തർ ഫെസ്റ്റിവൽ നടത്തുന്നുണ്ട്. ജൂൺ 25ന് ആരംഭിച്ച ഫെസ്റ്റിവൽ ഒരാഴ്ച നീണ്ടുനിൽക്കും. മുൻ വർഷത്തേക്കാളേറെ വിപുലമായ തോതിലാണ് ഇത്തവണ മേള.
ഖത്തറിെൻറ എല്ലാ പ്രമുഖ ബ്രാൻഡുകളിലുള്ള ഉൽപ്പന്നങ്ങളും ലുലു ഔട്ട്ലെറ്റുകളിൽ ലഭ്യമാണ്. ബലദ്ന, ഡാൻഡി, ഗദീർ, റൗഅ, അൽ മഹാ, അൽ വഹാ, മസ്റഅതീ, അദ്ബ, അൽ വയ്ബ, ലുലു ൈപ്രവറ്റ് ലേബൽ, അഗ്രികോ ഖത്തർ, പാരാമൗണ്ട്, അഗ്രികോൾ, അൽ ബലദ്, അൽ വജ്ബ, ക്യുബൈക്ക്, നാപോളി ബേക്കറി, കൊറിയൻ ബേക്കറി, അൽ അർസ് ബേക്കറി, ഗൗർമെറ്റ്, റോസറി, റയാൻ, ലുസൈൽ, അക്വാ ഗൾഫ്, ഖത്തർ പഫ്കി, ബതാതോസ്, ക്യുഎഫ്.എം, ലിപ്റ്റൺ, ബ്രൂക്ക്ബോണ്ട്, യാറ, ലക്സ്, പേൾ, ഓമോ തുടങ്ങി നിരവധി ഖത്തരി ബ്രാൻഡുകൾ ലുലുവിൽ ലഭ്യമാകുന്നുണ്ട്. പ്രാദേശിക ഫാമുകളുമായും ലുലു ഹൈപ്പർമാർക്കറ്റിന് വലിയ സഹകരണ–പങ്കാളിത്തമാണുള്ളത്. 2017ന് ശേഷം ഈ മേഖലയിൽ സഹകരണം ശക്തമാക്കിയിട്ടുണ്ട്.
ലുലു ഹൈപ്പർമാർക്കറ്റിെൻറ മെയ്ഡ് ഇൻ ഖത്തർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ശൈഖ് ഡോ. ഫാലിഹ് ബിൻ നാസർ ആൽഥാനി ചടങ്ങിൽ പറഞ്ഞു. ഖത്തരി സ്വദേശി ഉൽപന്നങ്ങൾക്ക് ലുലു ഹൈപ്പർമാർക്കറ്റ് നൽകുന്ന പിന്തുണക്ക് നന്ദി അറിയിക്കുകയാണെന്ന് ശൈഖ് ജാസിം ബിൻ ജബർ ആൽഥാനി വ്യക്തമാക്കി. ഭാവിയിലും ഖത്തരി ഉൽപ്പന്നങ്ങൾക്കാവശ്യമായ ലുലുവിൻെറ പിന്തുണയും പ്രതിബദ്ധതയും ഉണ്ടാകുമെന്ന് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.