ദോഹ: കോഴിക്കോട് ജില്ല കെ.എം.സി.സി മലബാർ മഹോത്സവം സീസൺ രണ്ടിന്‍റെ ഭാഗമായി നടന്ന ബാഡ്മിൻറൺ മത്സരത്തിൽ ബേപ്പൂർ മണ്ഡലം ജേതാക്കളായി. ഓൾഡ് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിലെ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 12 മണ്ഡലങ്ങൾ ഡബ്ൾസ് ഇനങ്ങളിൽ മാറ്റുരച്ചു. സെമിഫൈനലിൽ കുറ്റ്യാടി നാദാപുരത്തെയും ബേപ്പൂർ വടകരയെയും പുറംതള്ളി ഫൈനലിലേക്ക് പ്രവേശിച്ചു. ആവേശകരമായ ഫൈനൽ മത്സരത്തിൽ ബേപ്പൂർ തുടർച്ചയായി രണ്ടുസെറ്റ് നേടിക്കൊണ്ട് ടൂർണമെന്‍റ് വിജയികളായി.
ടൂർണമെന്‍റ് സഫാരി ഗ്രൂപ്പ ഓഫ് കമ്പനീസ് ചെയർമാൻ സൈനുൽ ആബിദ് ഉദ്ഘാടനം ചെയ്തു. ബാഡ്മിൻറൺ വിങ് കൺവീനർ മുസമ്മിൽ വടകര സ്വാഗതം പറഞ്ഞു. കെ. ഫൈസൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളായി കെ.എം.സി.സിയുടെ അഡ്വൈസറി ബോർഡ് നേതാക്കളും സംസ്ഥാന- ജില്ല ഭാരവാഹികളും വിവിധ വിങ് ഭാരവാഹികളും കളിക്കാരെ പരിചയപ്പെട്ടു. ഫൈനലിൽ ജേതാക്കളായ ബേപ്പൂരിന് ജില്ല സ്‌പോർട്സ് വിങ് ചെയർമാൻ മുനീർ പയന്തോങ്ങും റണ്ണറപ്പിന് ജന. കൺവീനർ മുജീബ് കൊയിശ്ശേരിയും ട്രോഫികൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.