ദോഹ: മലബാർ മഹോത്സവത്തിന്‍റെ ഭാഗമായി നടന്ന ഫുട്ബാൾ മത്സരങ്ങളുടെ ഉദ്ഘാടനം കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീർ നിർവഹിച്ചു. തുമാമ ഒലീവ് ഇൻറർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഫുട്ബാൾ വിങ് ചെയർമാൻ സലീം കൊയിശ്ശേരി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല കലാവിങ് ചെയർമാൻ അൻവർ ബാബു വടകര, മലബാർ മഹോത്സവം സ്പോർട്സ് ചീഫ് കോഓഡിനേറ്റർ അസീസ് ഹാജി എടച്ചേരി എന്നിവർ സംബന്ധിച്ചു. ഫുട്ബാൾ സബ്-കമ്മിറ്റി ഭാരവാഹികൾ, ജില്ല, മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത് ഭാരവാഹികളും കെ.എം.സി.സി പ്രവർത്തകരും ഫുട്ബാൾ പ്രേമികളും ചടങ്ങിൽ പങ്കെടുത്തു.
വർഷാവസാനം ഖത്തർ ഫിഫ ലോകകപ്പ് മത്സരത്തിന് ആതിഥ്യമരുളുന്നതിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ടൂർണമെന്‍റിൽ ജില്ലയിലെ മണ്ഡലങ്ങൾ തമ്മിലായിരുന്നു മത്സരങ്ങൾ. ഫൈനൽ മത്സരത്തിൽ തിരുവമ്പാടി ജേതാക്കളും കുന്ദമംഗലം റണ്ണറപ്പും ആയി. ലൂസേഴ്സ് ഫൈനലിൽ കുറ്റ്യാടിയും എലത്തൂർ തമ്മിലുള്ള മത്സരത്തിൽ നറുക്കെടുപ്പിലൂടെ കുറ്റ്യാടി മൂന്നാം സ്ഥാനക്കാരായി. ജേതാക്കളായ തിരുവമ്പാടി മണ്ഡലത്തിന് സ്പോർട്സ് വിങ് ചെയർമാൻ മുനീർ പയന്തോങ്ങും റണ്ണറപ് ആയ കുന്ദമംഗലത്തിന് മമ്മു കെട്ടുങ്ങലും ട്രോഫികൾ നല്കി. ബെസ്റ്റ് പ്ലയറായി എലത്തൂരിന്‍റെ മുസമ്മിലിനെയും ടോപ് സ്കോററായി തിരുവമ്പാടിയുടെ വാജിദ് അലിയെയും കുറ്റ്യാടിയുടെ ഷാഹിദിനെയും തിരഞ്ഞെടുത്തു. തിരുവമ്പാടിയുടെ അമ്മാർ അഷറഫിനെ ബെസ്റ്റ് കീപ്പറായും തിരഞ്ഞെടുത്തു. പരിപാടിയിൽ നൗഫൽ മുട്ടാഞ്ചേരി സ്വാഗതവും മുജീബ് കൊയിശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.