ദോഹ: റമദാനിൽ ജി.സി.സി, ഫാർ ഈസ്റ്റ് മേഖലകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 17 ലക്ഷം റിയാൽ മാറ്റിവെച്ച് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്. സ്ഥാപനം പ്രവര്‍ത്തിക്കുന്ന 10 രാജ്യങ്ങളില്‍ വര്‍ഷം മുഴുവനും ഗ്രൂപ്പ് നടത്തിവരുന്ന ഇ.എസ്.ജി ഉദ്യമങ്ങള്‍ക്ക് പുറമേയാണ് ഈ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
അര്‍ഹരായ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ഇഫ്താര്‍ ഭക്ഷണവും ഭക്ഷ്യക്കിറ്റുകളും ഉള്‍പ്പെടെ വിതരണം ചെയ്യും. എംബസികള്‍, എൻ.ജി.ഒകള്‍, സമാന ചിന്താഗതിയുള്ള സംഘടനകള്‍ എന്നിവയുമായി ബ്രാന്‍ഡ് സഹകരിക്കും.
യു.എ.ഇ, സൗദി, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈത്ത്, മലേഷ്യ, സിംഗപ്പൂര്‍, യു.എസ്.എ എന്നിവിടങ്ങളിലായി ഏകദേശം 125,000 ഇഫ്താര്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യും. ഖത്തറിൽ സനയ്യ, അൽ ഖോർ, ഉം സഈദ് എന്നിവടങ്ങളിലെ ലേബർ ക്യാമ്പുകളിൽ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യും.
ഖത്തർ സ്പർശം, കൾചറൽ ഫോറം, യൂത്ത് ഫോറം, ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ, ഇൻകാസ്, കോഴിക്കോട് പ്രവാസി അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഭക്ഷണവിതരണം നടത്തുന്നത്. മലബാര്‍ ഗോള്‍ഡ് നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിരവധി ജീവിതങ്ങളുടെ പുരോഗതിക്ക് കാരണമായിട്ടുണ്ടെന്നും ഇത് ഏറെ അഭിമാനം നല്കുന്ന ഉദ്യമമാണെന്നും മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
വിശപ്പ് രഹിത ലോകം എന്നത് ഞങ്ങളുടെ ഇ.എസ്.ജി ലക്ഷ്യങ്ങളുടെ പ്രധാന ഘടകങ്ങളിലൊന്നാണ്. മലബാര്‍ ഗോള്‍ഡ് 30-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ശാശ്വതമായ മതിപ്പ് സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രാന്‍ഡിന്റെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണിതെന്ന് മലബാര്‍ ഗ്രൂപ് വൈസ് ചെയര്മാന് കെ.പി. അബ്ദുല്‍ സലാം പറഞ്ഞു. ഈ മഹത്തായ ഉദ്യമത്തില്‍ പിന്തുണ നല്കുന്ന സ്ഥാപനങ്ങളോടും സംഘടനകളോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1993ല്‍ സ്ഥാപിതമായത് മുതൽ സി.എസ്.ആർ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിവരുന്ന മലബാര്‍ ഗ്രൂപ് ലാഭവിഹിതത്തിന്റെ അഞ്ച് ശതമാനം അത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നുണ്ട്. ആരോഗ്യം, പാര്‍പ്പിടം, വിശപ്പില്ലാത്ത ലോകം, വിദ്യാഭ്യാസം, പരിസ്ഥിതി, സ്ത്രീ ശാക്തീകരണം എന്നിവയാണ് ഊന്നല്‍ നല്കുന്ന മേഖലകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.