ദോഹ: ദീർഘകാല പ്രവാസിയായ മലപ്പുറം പൊന്മുണ്ടം വൈലത്തൂർ സ്വദേശി പുതുക്കലേങ്ങൽ അസീസ് (59) ഹൃദയാഘാതത്തെതുടർന്ന് ഖത്തറിൽ മരിച്ചു. അൽ വക്റയിലെ താമസസ്ഥലത്തുവെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനു പിന്നാലെ ആശുപത്രിയിലെത്തും മുമ്പേ മരിക്കുകയായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: ഷാനിബ, സാബിത്, മുഹമ്മദ് അന്‍ഷാദ്. മരുമകൻ: റഫീഖ്. അബ്ദുൽ ലത്തീഫ് (ഖത്തർ), നഫീസ, സൈനബ, പരേതരായ മൊയ്തീൻകുട്ടി, അബ്ദുൽ സലാം എന്നിവർ സഹോദരങ്ങളാണ്.
കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.