മലർവാടി ഖുർആൻ മത്സരങ്ങൾ: രജിസ്ട്രേഷൻ ആരംഭിച്ചു 

ദോഹ: പരിശുദ്ധ റമദാനോടനുബന്ധിച്ച് മലർവാടി ബാലസംഘം ഖത്തർ ഘടകം  13 വയസ്സ് വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ചു വരുന്ന ഖുർആൻ പാരായണ  ക്വിസ് മത്സരങ്ങളുടെ ഏഴാമത് സീസണിലേക്കുള്ള  ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചതായി മലർവാടി ഭാരവാഹികൾ അറിയിച്ചു. 

റയ്യാൻ, ബിൻ ഉംറാൻ, വക്റ, നജ്മ, ഓൾഡ് എയർപോർട്ട്, ബിൻ മഹ് മൂദ്, വുഖൈർ, മാമൂറ, ഗറാഫ, അൽ ഖോർ എന്നീ 10 കേന്ദ്രങ്ങളിൽ  മെയ് 20 നാണ്​  പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടക്കുക. പ്രാഥമിക തലത്തിൽ മികവ് പുലർത്തുന്ന കുട്ടികളെ പങ്കെടുപ്പിച്ച്​ മെയ് 27 ന്​   മെഗാ ഫൈനൽ നടക്കും.

ഖുർആൻ പാരായണ മത്സരത്തിന്  ജൂനിയർ (ഏഴ് വയസ്സ് മുതൽ പത്ത് വയസ്സ് വരെ) വിഭാഗത്തിൽ സൂറത്ത് അന്നാസ് മുതൽ സൂറത്തുൽ അലക്ക് വരെയും, സീനിയർ (10 വയസ്സ് മുതൽ 13 വരെ) വിഭാഗത്തിൽ സൂറത്തു ത്തീൻ മുതൽ സൂറത്തുൽ മുത്തഫ്ഫിഫീൻ വരെയുള്ള  ഭാഗങ്ങളുമായിരിക്കും അവലംഭിക്കുക. ഇസ്ലാമിക് ക്വിസ് മത്സരത്തിൽ ഒരു വിഭാഗമേ ഉണ്ടാവൂ,  പതിമൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാവുന്ന ക്വിസ്  ഇസ്ലാമിലെ അടിസ്ഥാന അനുഷ്ഠാന  ആരാധനാ കർമങ്ങളായ  ശഹാദത്ത്, നമസ്കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും നടക്കുക. 

ഖത്തറിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന 30 മലർവാടി യൂണിറ്റുകൾ മുഖേനയോ  www.malarvadiqatar.com ൽ ഓൺലൈൻ ആയോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. 
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 55442789/55298247/55648979/55726655.

Tags:    
News Summary - malarvadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.