ദോഹ: ‘കാത്തുവെക്കാം സൗഹൃദ തീരം’ എന്ന സന്ദേശവുമായി നടക്കുന്ന എട്ടാമത് ഖത്തർ മലയാളി സമ്മേളനത്തിന്റെ ഭാഗമായി ഫുട്ബാൾ, വോളിബാൾ, ബാഡ്മിന്റൺ, വടം വലി എന്നീ കായിക ഇനങ്ങളിൽ മത്സരങ്ങൾ നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. മത്സരങ്ങൾ കൂടുതൽ ആവേശകരമാവാൻ ജില്ല അടിസ്ഥാനത്തിൽ ആണ് കായിക മത്സരങ്ങൾ ക്രമീകരിക്കുന്നത്. ജില്ല അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ പേരിലോ മുഖ്യധാരസംഘടനകളുടെ ജില്ല ഘടകങ്ങളുടെ പേരിലോ ആണ് ടീമുകൾ രജിസ്റ്റർ ചെയ്യേണ്ടത്. ഏതു കായിക ഇനത്തിലും ഒരു ജില്ലയിൽനിന്ന് പരമാവധി രണ്ടു ടീമുകളെയേ ഉൾപ്പെടുത്തുകയുള്ളൂ.
മുഖ്യധാരാ സംഘടനകൾ ജില്ല ഘടകത്തിന്റെ പേരിൽ ടീം രജിസ്റ്റർ ചെയ്യുമ്പോൾ ഓരോ ഇനത്തിലും ആ സംഘടനയുടെ പേരിലുള്ള ഒരു ടീമിന് മാത്രമേ അവസരം നൽകൂ. ഈ മാനദണ്ഡങ്ങൾ പാലിച്ച് ഏറ്റവും ആദ്യം രജിസ്റ്റർ ചെയ്യുന്ന ടീമിനാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. എല്ലാ ഇനത്തിലും പരമാവധി 16 ടീമുകൾക്ക് വീതമാണ് മത്സരിക്കാൻ കഴിയുക.
ഓരോ മത്സരത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ട്രോഫിയും മെഡലുകളും സമ്മേളന വേദിയിൽ വെച്ച് നൽകുന്നതാണ്. നാല് മത്സര ഇനങ്ങളിൽനിന്നുമായി ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന ജില്ലക്ക് ഓവറോൾ ട്രോഫിയും സമ്മാനിക്കുന്നതാണ്സെ പ്റ്റംബർ 29ന് ആസ്പയർ ഡോമിൽ നടക്കുന്ന വോളിബാൾ മത്സരങ്ങളോടെയാണ് കായിക മേള ആരംഭിക്കുക. വോളിബാൾ ടീമുകളുടെ രജിസ്ട്രേഷൻ സെപ്റ്റംബർ 25 തിങ്കളാഴ്ച വൈകുന്നേരം ആറ് മണിക്കും മറ്റു മത്സരങ്ങളുടെ രജിസ്ട്രേഷൻ ഒക്ടോബർ ഒന്ന് ഞായറാഴ്ച വൈകുന്നേരം ആറ് മണിക്കും അവസാനിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടാം: 7090399, 74789055
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.