ദോഹ: മലപ്പുറം ജില്ലയുടെ 55ാം പിറന്നാൾ ഖത്തറിലെ മലപ്പുറത്തുകാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ)’ മൽഹാർ 2024 എന്ന പേരിൽ ആഘോഷിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്റർ അശോക ഹാളിൽ നടന്ന ചടങ്ങ് ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.പി. രാമനുണ്ണി മുഖ്യ പ്രഭാഷണം നടത്തി.
സാംസ്കാരിക പൈതൃകത്തിന്റെ ആരൂഡമായ പൊന്നാനിയിൽ ജനിച്ചത് കൊണ്ടാണ് താൻ എഴുത്തുകാരനായതെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ കാലം ഖത്തറിൽ പ്രവാസിയായ മലപ്പുറം ജില്ലക്കാരെ ആദരിച്ചു. ഡോം ഖത്തർ സെക്രട്ടറി സുരേഷ് ബാബു സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഉസ്മാൻ കല്ലൻ നിയന്ത്രിച്ചു.
ചീഫ് അഡ്വൈസർ വി.സി. മശ്ഹൂദ്, ട്രഷറർ രതീഷ് കക്കോവ്, പ്രോഗ്രാം ഫിനാൻസ് കൺവീനർ സിദ്ദീഖ് വാഴക്കാട്, പ്രോഗ്രാം കൺവീനർ സിദ്ദീഖ് ചെറുവള്ളൂർ എന്നിവരുടെ സാന്നിധ്യത്തിൽ ഐ.സി.സി മുൻ പ്രസിഡന്റ് പി.എൻ. ബാബു രാജൻ, ഡോം ഖത്തർ രക്ഷാധികാരി ഡോ. ഹംസ സുവൈദി എന്നിവർ സംസാരിച്ചു.
എം.ടി. നിലമ്പൂർ, അഷറഫ് (ഇന്ത്യൻ ഹൈപ്പർ മാർക്കറ്റ്), ഡോ. മുസ്തഫ ഹാജി (സ്റ്റാർ കാർ വാഷ്), ഡോ. അമാനുല്ല വടക്കാങ്ങര എന്നിവരെ ആദരിച്ചു. ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ, ഐ.എസ്.സി ജനറൽ സെക്രട്ടറിയും മെജസ്റ്റിക് പ്രസിഡന്റുമായ നിഹാദ് അലി, കെ.എം.സി.സി പ്രസിഡന്റ് ഡോ. സമദ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ഷാഫി കൊല്ലത്തിന്റെ നേതൃത്വത്തിൽ മുഹമ്മദ് ത്വയ്യിബ്, ഹന ത്വയ്യിബ്, ഷിബിൻ, മേഘ, ഹിബ ഷംന, പ്രശോഭ് എന്നിവർ സംഗീത പരിപാടി അവതരിപ്പിച്ചു.
ഒപ്പന, തിരുവാതിരക്കളി, കൈകൊട്ടിക്കളി, കോൽക്കളി, സെമി ക്ലാസിക്കൽ നൃത്തം, സിനിമാറ്റിക് ഡാൻസ് തുടങ്ങിയവയുമുണ്ടായി. അബി ചുങ്കത്തറ, നൗഫൽ കട്ടുപ്പാറ, ഉണ്ണിമോയിൻ, ശ്രീധരൻ കോട്ടക്കൽ, അനീസ് ബാബു, സലീം റോസ്, അനീഷ്, നിസാർ, നാസർ, അഷറഫ് നന്നംമുക്ക്, റംഷീദ്, പി.സി. ഷാജി, അഷറഫ്, ഷഹനാസ് ബാബു, യൂസുഫ് പാഞ്ചിലി, റംസി, നബ്ഷ മുജീബ്, വനിത വിങ് ട്രഷറർ റസിയ ഉസ്മാൻ, ജനറൽ കൺവീനർ ഷംല ജാഫർ, സെക്രട്ടറി സൗമ്യ പ്രദീപ്, മൈമൂന സൈനുദ്ദീൻ തങ്ങൾ, മുഹ്സിന ജമീൽ, സന, ഫായിസ, റിൻഷ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.