ദോഹ: തൃശൂർ എലുവത്തിങ്കൽ പാലാഴി പുതുക്കാട് സ്വദേശി ജയ്സൺ (50) ശനിയാഴ്ച ദോഹയിൽ നിര്യാതനായി. ഗറാഫയിലെ മന്നായി ട്രേഡിങ് പ്ലംമ്പിങ് സ്ഥാപനത്തിന് സമീപം 26 വർഷത്തോളമായി ഇലക്ട്രിക്, പ്ലംബിങ് ജോലി ചെയ്തുവരികയായിരുന്നു.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു. കോവിഡ് മൂലമുള്ള പ്രതിസന്ധിയിൽ നാടണയാനായില്ല. ഒരു മാസമായി ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
ഭാര്യ: ലാലി ജയ്സൺ. മക്കൾ: അൽജോ, അലസ്റ്റോ. പിതാവ്: ഔസേപ്പ്, മാതാവ്: കുഞ്ഞല. മൃതദേഹം നാട്ടിലെത്തിക്കാനായി ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ മയ്യത്ത് പരിപാലന കമ്മറ്റി ശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.