ദോഹ: കേരളപ്പിറവി ദിനത്തിൽ മഞ്ഞപ്പട ഖത്തർ വിങ് ആസ്റ്റർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സി റിങ് റോഡിലെ ആസ്റ്റർ മെഡിക്കൽ സെന്ററിൽ രാവിലെ ഏഴ് മുതൽ 11 വരെ നടന്ന ക്യാമ്പിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുന്നൂറോളം പേർ പങ്കെടുത്തു.
ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മഞ്ഞപ്പട ഖത്തർ വിങ് പ്രസിഡന്റ് സിപ്പി ജോസ് അധ്യക്ഷനായ ചടങ്ങിൽ, സെക്രട്ടറി അൻവർ സ്വാഗതം പറഞ്ഞു. ആസ്റ്റർ ഹെൽത്ത് കെയർ ബിസിനസ് ഡെവലപ്മെന്റ് സീനിയർ മാനേജർ സജിത്ത് പിള്ള ആശംസകൾ നേർന്നു.
ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തിൽ, ആസ്റ്റർ ജനറൽ ഫിസിഷ്യൻ ഡോ.ദീപക് ചന്ദ്ര മോഹൻ സംസാരിച്ചു. ആസ്റ്റർ വളന്റിയേർസ് സന്നദ്ധ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. മഞ്ഞപ്പടയുടെ ഔദ്യോഗിക ഫാൻസ് കിറ്റ് മുഖ്യാതിഥികൾക്ക് മഞ്ഞപ്പട എക്സിക്യൂട്ടിവ് മെംബർ ദീപേഷ് ഗോവിന്ദൻകുട്ടി കൈമാറി.
സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, വിവിധ ലാബ് പരിശോധനകൾ, ഫിസിയോതെറപ്പി ഡെസ്ക്, ബോഡി കമ്പോസിഷൻ അനലൈസർ, കുട്ടികൾക്കായി പീഡിയാട്രിക് ഡെസ്ക്, എൻ.ബി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ ഫിറ്റ്നസ് സെഷൻ എന്നിവ ശ്രദ്ധേയമായി. ഗിരീഷ്, അദീന പ്രകാശ്,ഷാഹിർ, ലിജോ, ഫാരിസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.