ദോഹ: മോഡേണ്‍ കാര്ടന് ഫാക്ടറിയിലെ 25 വര്‍ഷത്തെ സേവനത്തിനു ശേഷം പ്രവാസംജീവിതം അവസനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) മുന്‍ വൈസ് പ്രസിഡൻറും ദോഹയിലെ സാമൂഹിക സാംസകാരിക മേഖലയിലെ നിറ സ്സാന്നിധ്യവുമായ മാന്നാര്‍ അജിത് പ്രഭക്കു യാത്രയയപ്പ് നൽകി. 2003ല്‍ ദോഹ പാലസ് ഹോട്ടലില്‍ കൂടിയ രൂപവത്കരണ യോഗം മുതൽ കൂട്ടായ്മക്കൊപ്പമുള്ള അജിത്, 2004ല്‍ ഫോട്ടയുടെ വൈസ് പ്രസിഡൻറായി.
ഖത്തര്‍ ഇന്കാസിെൻറ സ്ഥാപകഅംഗവും സെന്‍ട്രല്‍ കമ്മിറ്റി അംഗവും ആയിരുന്നു. ഭാര്യ മിനി അജിത് പ്രഭ ഫോട്ട വനിതവിഭാഗം പ്രവര്‍ത്തകയും, ദോഹ എം.ഇ.എസ് ഇന്ത്യന്‍ സ്കൂളിലെ അധ്യാപികയുമായിരുന്നു.ഫോട്ടയുടെ യാത്രയയപ്പു യോഗത്തിൽ പ്രസിഡൻറ് ജിജി ജോണ്‍ അധ്യഷതവഹിച്ചു. െറജി കെ. ബേബി സ്വാഗതവും, തോമസ് കുര്യന് നന്ദിയും പറഞ്ഞു. കുരുവിള കെ. ജോര്‍ജ്, അനീഷ് ജോര്‍ജ് മാത്യു എന്നിവര്‍ സംസാരിച്ചു. ജിജി ജോണ്‍ ഉപഹാരം സമര്‍പ്പിച്ചു. അജിത് പ്രഭ മറുപടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.