ദോഹ: മാർച്ച് 30ന് മീഡിയാവൺ ചാനൽ ഖത്തറിലൊരുക്കുന്ന ഖയാൽ ഗസൽ ഷോയുടെ മുന്നോടിയായി ദോഹയിൽ വനിതകൾക്കായി ഹെന്ന മജ്ലിസ് സംഘടിപ്പിച്ചു. മഅ്മൂറയിലെ ലുബ്നാസ് ബൂട്ടിക്കിൽ നടന്ന മെഹന്ദി ഡിസൈനിംഗ് മത്സരത്തിൽ 50 ഓളം സ്ത്രീകൾ പെങ്കടുത്തു. മുഹ്സിന വി ഒന്നാം സ്ഥാനവും ഹലീമത്ത് രണ്ടാം സ്ഥാനവും നേടി. മെഹർബാനുവാണ് മൂന്നാം സ്ഥാനം നേടിയത്. തെരഞ്ഞെടുത്ത 10 പേർക്ക് പ്രോത്സാഹന സമ്മാനവും നൽകി. വിജയികളെ ഈ മാസം 29 ന് ആദരിക്കും. മാർച്ച് 30 ഖത്തർ നാഷണൽ കൺവെൻഷൻ സെൻററിൽ നടക്കുന്ന ഖയാലിൽ ഗസൽ ചക്രവർത്തി തലത് അസീസും പിന്നണി ഗായിക മഞ്ജരിയും ഗസൽ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.