ദോഹ: പത്ത്, പന്ത്രണ്ട് ക്ലാസ് പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കായി മീഡിയവണ്‍ നൽകുന്ന ‘മബ്റൂഖ് ഗള്‍ഫ് ടോപ്പേഴ്സ്’ പുരസ്കാരങ്ങള്‍ വെള്ളിയാഴ്ച മെഷാഫിലെ പൊഡാര്‍ പേള്‍ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ വിതരണംചെയ്യും. പരിപാടി ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനംചെയ്യും.
പൊതു പരീക്ഷയിൽ 90 ശതമാനത്തിലധികം മാര്‍ക്ക് നേടിയ 400ലേറെ വിദ്യാര്‍ഥികള്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങും. ഖത്തര്‍ യൂനിവേഴ്സിറ്റിയിലെ ഉന്നതവിജയത്തിന് ഖത്തര്‍ അമീറില്നിന്നും പത്നിയില്‍നിന്നും സ്വര്‍ണമെഡല്‍ സ്വന്തമാക്കിയ അഭിമാന താരങ്ങളെയും ബഹ്റൈൻ ജൂനിയർ ഇന്റർനാഷനൽ ബാഡ്മിന്റൺ കിരീടം സ്വന്തമാക്കിയ റിയ കുര്യനെയും വേദിയില്‍ ആദരിക്കും.
വൈകീട്ട് അഞ്ച് മണി മുതല്‍ രജിസ്ട്രേഷന് തുടങ്ങും. വിദ്യാര്‍ഥികള്‍ ഇ-മെയില്‍ വഴി ലഭിച്ച ക്യു ആര് കോഡ് ഉപയോഗിച്ചാണ് രജിസ്ട്രേഷന് പൂര്‍ത്തിയാക്കേണ്ടത്. ഖത്തര്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവ് നാസര്‍ അല്‍മാലികി, കമ്യൂണിറ്റി പൊലീസ് എക്സ്റ്റേണല്‍ ബ്രാഞ്ച് ഓഫിസര്‍ ക്യാപ്റ്റന്‍ ഹമദ് ഹബിബ് അല്‍ ഹാജിരി, ഖത്തര്‍ ഫൗണ്ടേഷന് പ്രതിനിധികളായ അബ്ദുല്ല അല്‍ മുഹന്നദി, റാഷിദ് അല്‍ ഖുബൈസി, ഖത്തര്‍ ഹാര്‍ട്ട് ഹോസ്പിറ്റല്‍ അസി. എക്സി. ഡയറക്ടര്‍ ലമ സുഹ്ദി അബു ഖലീല്‍, പ്രോഗ്രാം സ്പെഷലിസ്റ്റ് ഫിദ ഹമദ്, ഇന്ത്യന്‍ എംബസി അപെക്സ് ബോഡി നേതാക്കള്‍, കമ്യൂണിറ്റി നേതാക്കള്‍ തുടങ്ങിയവര്‍ വിദ്യാര്‍ഥികളെ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.