ദോഹ: സി.ഐ.സി അൽ ഖോർ സോൺ നേതൃത്വത്തിൽ സീഷോർ എൻജിനീയറിങ് ഗ്രൂപ് തൊഴിലാളികൾക്കായി അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയയിലെ ക്യാമ്പിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സീഷോർ വൈസ് ചെയർമാൻ സഖർ ബിൻ സയീദ് അൽ മുഹന്നദി, ഹമദ് അൽ ഖോർ ആശുപത്രി ഡയറക്ടർ ഡോ: വിസാം കെ. ഗഡ്ബാൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. സോണൽ പ്രസിഡൻറ് സകീർ ഹുസൈൻ അധ്യക്ഷത വഹിച്ചു.
നസീം അൽ റബീഹ് മാർക്കറ്റിങ് മാനേജർ സന്ദീപ് ജി. നായർ, സീഷോർ കോർപറേറ്റ് ഗ്രൂപ് എ.ഡി.എം അഭിമാൻ നവനീതകൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു. തെരഞ്ഞെടുത്ത 400 ഓളം തൊഴിലാളികൾക്കാണ് മെഡിക്കൽ ക്യാമ്പിൽ പരിശോധനക്ക് അവസരം നൽകിയത്. ആറ് വിദഗ്ധ ഡോക്ടർമാരുടെയും 20 ഓളം പരാമെഡിക്കൽ സ്റ്റാഫുകളുടെയും സേവനവും മരുന്നുകളും നസീം അൽ റബീഹ് ലഭ്യമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.