അബൂദബി: ഹൃദ്രോഗം കാരണം കുഴഞ്ഞുവീണ് 50 ദിവസത്തിലേറെയായി ബോധരഹിതനായി ചികിത്സയിൽ കഴിയുന്ന ലുലു ഹൈപർമാർക്കറ്റ് ജീവനക്കാരനെ നാട്ടിലേക്ക് കൊണ്ടുപോകുന്നു. അബൂദബി ക്ലീവ്ലാൻഡ് ആശുപത്രിയിൽ ചികിത്സയിലുള്ള കുറ്റിപ്പുറം മാനൂർ സ്വദേശി കണ്ടത്തുവളപ്പിൽ മുസ്തഫയെ (53) ആണ് വ്യാഴാഴ്ച തുടർ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകുന്നത്.
എയർ ആംബുലൻസിൽ കൊച്ചി ആസ്റ്റർ ആശുപത്രിയിലേക്കാണ് മുസ്തഫയെ കൊണ്ടുപോകുന്നത്.ഖാലിദിയ മാളിലെ ലുലു ഹൈപർമാർക്കറ്റിൽ ഫ്രൂട്ട് ആൻഡ് വെജിറ്റബ്ൾ സൂപ്പർവൈസറായിരുന്ന മുസ്തഫ മാർച്ച് 16ന് ജോലിക്കിടെയാണ് കുഴഞ്ഞുവീണത്. ഉടൻ അബൂദബി അഹല്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് പിന്നീട് ക്ലീവ്ലാൻഡിലേക്ക് മാറ്റുകയായിരുന്നു. ദുബൈയിൽ ജോലി ചെയ്യുന്ന മകൻ ആശുപത്രിയിൽ മുസ്തഫക്ക് കൂട്ടിനുണ്ട്.
മുസ്തഫയോടൊപ്പം മകനും നാട്ടിലേക്ക് പോകും.
26 ലക്ഷത്തിലധികം രൂപ ചെലവിലാണ് എയർ ആംബുലൻസ് ഏർപ്പെടുത്തിയത്. ഇതിെൻറ ചെലവ് പൂർണമായും ലുലു ഗ്രൂപ്പാണ് വഹിക്കുന്നതെന്ന് കമ്പനിവൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.