ദോഹ: കാൽപന്തുകളിയിൽ മറഡോണയും പെലെയും റൊണാൾഡീന്യോയും കഫുവുമെല്ലാമാണ് സൂപ്പർതാരങ്ങളെങ്കിൽ പന്തിലെ മായാജാലത്തിൽ മറ്റുചിലരാണ് കേമൻമാർ.
പന്തിനെ നിലംതൊടാതെ മിനിറ്റുകളോളം വായുവിൽ ഇവർ അമ്മാനമാടുന്നത് കണ്ടാൽ കഫുവും റൊണാൾഡീന്യോയും വരെ അന്തംവിടും.
അങ്ങനെ, ഫുട്ബാൾ ആരാധകരുടെ മനംകീഴടക്കിയ ഒരുകൂട്ടം താരങ്ങളെയാണ് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഖത്തറിലെത്തിച്ചത്.
90 മിനിറ്റ് നീളുന്ന കളിയിൽ ഇവർ കേമന്മാരല്ലെങ്കിലും ഇറാഖിൽനിന്നുള്ള സമാറ ആദിൽ അബ്ദുൽ വഹാബും ഇംഗ്ലണ്ടുകാരനായ ബില്ലി വിൻഗ്രോവും ലിയ ഗ്രിബിയസും ഫ്രാൻസിന്‍റെ സമിയ ബിൻയൂനുസും ജപ്പാന്‍റെ റിയുജി നുമാതയും ഉൾപ്പെടെയുള്ളവർ ദശലക്ഷം ആരാധകരുള്ള ഫ്രീസ്റ്റൈൽ ഫുട്ബാൾ പ്രകടനക്കാരാണ്. ഇവരുടെ യൂട്യൂബും ഇൻസ്റ്റഗ്രാമും കണ്ടാലറിയാം പന്തിനെ പുഷ്പംപോലെ മെരുക്കിയെടുക്കുന്ന പ്രകടനം. അവർക്കുപുറമെ മുൻ ഫുട്ബാൾ താരങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ ആരാധകർ പിന്തുടരുന്നവരുമായ മെക്സികോകാരൻ ഗബ്രിയേൽ മോണ്ടിയൽ ഗ്വിറ്റിറെസ് ഉൾപ്പെടെയുള്ളവരുമുണ്ട്.
അവരെയെല്ലാം ചേർന്ന് ഏഷ്യ, യൂറോപ്പ്, അമേരിക്ക, മിഡിലീസ്റ്റ്, വടക്കൻ ആഫ്രിക്ക എന്നീ നാല് ടീമുകളാക്കിയാണ് സുപ്രീം കമ്മിറ്റി ഇൻഫ്ലുവൻസർ കപ്പ് സംഘടിപ്പിച്ചത്. കഫു, കാഹിൽ, ഡിബോയർ എന്നിവർക്കൊപ്പം മുൻ യു.എ.ഇ താരം അഹമ്മദ് ഖലീൽ, ഖത്തറിന്‍റെ മുബാറക് മുസ്തഫ എന്നീ ലോകകപ്പ് അംബാസഡർമാരും നായകവേഷങ്ങളിലുണ്ട്. തിങ്കളാഴ്ച നടന റൗണ്ട് മത്സരങ്ങൾക്കുശേഷം ചൊവ്വാഴ്ചയാണ് ഇൻഫ്ലുവൻസർ കപ്പിന്‍റെ ഫൈനൽ.
ദോഹ: ഇന്ത്യൻ ഫുട്ബാളിന്റെ ചുറ്റുവട്ടത്തുനിന്നും ആർക്കുമൊരു സ്വപ്നംപോലും കാണാൻ പറ്റത്ത ദിനങ്ങളിലായിരുന്നു ഹാദിയ. പകൽ മുഴുവൻ കഫുവും കാഹിലും റൊണാൾ ഡിബോയും ഉൾപ്പെടെയുള്ള പ്രമുഖർക്കൊപ്പം അവരിൽ ഒരാളായി പന്തുതട്ടൽ. രാത്രിയിൽ സൂപ്പർ താരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഹതാരങ്ങളും അതിഥികളും സംഘാടകരും ഉൾപ്പെടെയുള്ളവർക്കൊപ്പം വിരുന്ന്. ഇനി ചൊവ്വാഴ്ച വീണ്ടും ബൂട്ടുകെട്ടി ഫൈനലിന്. തിങ്കളാഴ്ച നടന്ന മത്സരങ്ങളിൽ കഫുവിന്റെ അമേരിക്കൻ ടീമിനും ഡി ബോയറുടെ യൂറോപ്യൻ ടീമിനുമെതിരെ സമനിലകൾ. ശേഷം, മെന (പശ്ചിമേഷ്യ- വടക്കൻ ആഫ്രിക്ക) മേഖല ടീമിനെതിരെ 4-1ന് ജയം. വലിയ താരങ്ങൾക്കൊപ്പമുള്ള കളിയും താമശകളും അവരുടെ പ്രോത്സാഹനവുമെല്ലാമായി ജീവിതത്തിലെ അവിസ്മരണീയമായ ദിനങ്ങൾ ലോകതാരങ്ങൾക്കിടയിൽ ലഭിച്ച അവസരത്തിന് ദൈവത്തോട് നന്ദിപറയുകയാണ് കൊച്ചുമിടുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.