ദോഹ: നിർമിത ബുദ്ധിയുടെ അനന്തസാധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന മെന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആഗോള ഉച്ചകോടിക്ക് ഖത്തർ വേദിയാകും. ഡിസംബര്‍ 10, 11 തീയതികളില്‍ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് 2000ത്തോളം പേർ പങ്കെടുക്കുന്ന ആഗോള ഉച്ചകോടി നടക്കുന്നത്. ഇതാദ്യമായാണ് നിർമിത ബുദ്ധിയിൽ മേഖലയിൽ ഒരു അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്.
നിർമിത ബുദ്ധിയുടെ ഹൃദയത്തില്‍ മാനവികതയെ കുടിയിരുത്തുക എന്ന പ്രമേയവുമായാണ് പ്രഥമ ഉച്ചകോടി ഖത്തറിലെത്തുന്നത്. വിവിധ സെഷനുകളിലായി നൂറിലേറെ വിദഗ്ധര്‍ സംസാരിക്കും. മനുഷ്യനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും തമ്മിലുള്ള ഇടപെടല്‍, എ.ഐ അധിഷ്ഠിത നവീകരണം, ഉത്തരവാദിത്തത്തോടെയുള്ള എ.ഐ ഉപയോഗം എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.
സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഡിജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉച്ചകോടി പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഭാവിയും വെല്ലുവിളികളും മിഡിലീസ്റ്റ് നോര്‍ത്ത് ആഫ്രിക്ക രാജ്യങ്ങളുടെ വളര്‍ച്ചയില്‍ എ.ഐയുടെ പങ്ക് എന്നിവയും ഉച്ചകോടിയിലെ ചര്‍ച്ചാ വിഷയങ്ങളാണ്. ഖത്തറിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ട്രാറ്റജിയും ഉച്ചകോടിയില്‍ പ്രഖ്യാപിച്ചേക്കും.
ഖത്തർ വിവരസാങ്കേതിക, കമ്യൂണിക്കേഷൻ മന്ത്രാലയവുമായി ചേർന്നാണ് പരിപാടി നടത്തുന്നത്. നിർമിത ബുദ്ധി സാങ്കേതിക വിദ്യയിലെ നൂറോളം വിദഗ്ധർ ഉച്ചകോടിയിൽ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.