സീ​ലൈ​നി​ലെ ​എ​ച്ച്.​എം.​സി മെ​ഡി​ക്ക​ൽ ക്ലി​നി​ക്ക്

ക്യാ​മ്പി​ങ്ങി​ന് സ​ജ്ജം; സീ​ലൈ​ൻ ക്ലി​നി​ക്ക്​ ഇ​ന്നു​മു​ത​ൽ

ദോ​ഹ: ശൈ​ത്യ​കാ​ല ക്യാ​മ്പി​ങ് സീ​സ​ൺ ആ​രം​ഭി​ക്കാ​നി​രി​​​ക്കെ ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നു കീ​ഴി​ലെ സീ ​ലൈ​ൻ മെ​ഡി​ക്ക​ൽ ക്ലി​നി​ക്ക് സ​ജ്ജ​മാ​യി.

വ്യാ​ഴാ​ഴ്ച മു​ത​ൽ ഈ ​സീ​സ​ണി​ലെ സീ​ലൈ​ൻ ക്ലി​നി​ക്ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. തു​ട​ർ​ച്ച​യാ​യി 15ാം വ​ർ​ഷ​മാ​ണ് സീ​ലൈ​നി​ൽ എ​ച്ച്.​എം.​സി വി​വി​ധ പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ളു​മാ​യി ക്ലി​നി​ക്ക് ആ​രം​ഭി​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ൽ 30 വ​രെ ക്ലി​നി​ക്ക് പ്ര​വ​ർ​ത്തി​ക്കും.

ക്യാ​മ്പി​ങ്ങി​ന് എ​ത്തു​ന്ന​വ​ര്‍ക്കും വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ക്കും വേ​ഗ​ത്തി​ല്‍ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് ഒ​ന്ന​ര​പ്പ​തി​റ്റാ​ണ്ടു​മു​മ്പ് ഇ​വി​ടെ ക്ലി​നി​ക്കി​ന് തു​ട​ക്കം കു​റി​ച്ച​ത്. എ​ല്ലാ വാ​രാ​ന്ത്യ​ങ്ങ​ളി​ലു​മാ​യി​രി​ക്കും പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു​മ​ണി​ക്ക് പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങു​ന്ന ക്ലി​നി​ക്ക് ശ​നി​യാ​ഴ്ച രാ​ത്രി 10 മ​ണി​ക്കാ​ണ് സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ക.

ര​ണ്ട് സാ​ധാ​ര​ണ ആം​ബു​ല​ന്‍സു​ക​ള്‍ സീ​ലൈ​നി​ല്‍ എ​ല്ലാ സ​മ​യ​ത്തു​മു​ണ്ടാ​കും. ഇ​തോ​ടൊ​പ്പം ഡ്യൂ​ണ്‍സി​ല്‍ ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ല്‍ ഓ​ടി​യെ​ത്താ​ന്‍ ര​ണ്ട് ഫോ​ര്‍ വീ​ല​ര്‍ ആം​ബു​ല​ന്‍സു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ആ​വ​ശ്യ​മെ​ങ്കി​ല്‍ എ​യ​ര്‍ ആം​ബു​ല​ന്‍സ് സൗ​ക​ര്യ​വും ല​ഭ്യ​മാ​ക്കും. സീ​ലൈ​ന്‍ സ​ന്ദ​ര്‍ശി​ക്കാ​നെ​ത്തു​ന്ന​വ​ര്‍ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​ക​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് എ​ച്ച്.​എം.​സി ചീ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഓ​ഫി​സ​ർ ഹ​സ​ൻ മു​ഹ​മ്മ​ദ് അ​ൽ ഹൈ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സീ​ലൈ​ൻ, ഖോ​ർ അ​ൽ ഉ​ദൈ​യ്ദ് മേ​ഖ​ല​ക​ളി​ലെ മു​ഴു​വ​ൻ ക്യാ​മ്പ് അം​ഗ​ങ്ങ​ൾ​ക്കും അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Ready for camping- Sealine Clinic from thursday onwards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.