ദോഹ: മിലിപോൾ പ്രദർശനത്തിന്റെ ഭാഗമായി രണ്ടു ദിവസത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമ്മേളനത്തിന് തുടക്കമായി. ആഭ്യന്തരമന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ സഹമന്ത്രി ശൈഖ് അബ്ദുൽ അസീസ് ബിൻ ഫൈസൻ ആൽഥാനി ഉദ്ഘാടനം ചെയ്തു.
ആഭ്യന്തര സുരക്ഷ, പ്രതിരോധ മേഖലകളിലെ നിർമിത ബുദ്ധിയുടെ നൂതന സാധ്യതകൾ വിലയിരുത്തുന്ന സമ്മേളനത്തിൽ അന്താരാഷ്ട്ര തലത്തിലെ പ്രമുഖരാണ് സംബന്ധിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ, മന്ത്രിമാർ, പൊലീസ് മേധാവികൾ, ഗവേഷകർ, അംബാസഡർമാർ എന്നിവരും പങ്കെടുക്കുന്നുണ്ട്.
എ.ഐ ആൻഡ് സ്മാർട്ട് ടെക്നോളജി, സുരക്ഷ പ്രവൃത്തിയിൽ എ.ഐ, എ.ഐ എത്തിക്സ്, എ.ഐ ഉയർത്തുന്ന സുരക്ഷ വെല്ലുവിളികളും അവസരങ്ങളും തുടങ്ങിയ നാല് വിഷയങ്ങളിലായാണ് സമ്മേളനം.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന മിലിപോൾ പ്രദർശനം വ്യാഴാഴ്ച സമാപിക്കും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും വിവിധ മേഖലകളിൽ കരാറുകളിൽ ഒപ്പുവെച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർ, സുരക്ഷാ കമ്പനികൾ തുടങ്ങിയവയുമായാണ് കരാറിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.