ഹമദ് മെഡിക്കൽ കോർപറേഷനിലെ പ്രധാന മാനസികാരോഗ്യ കേന്ദ്രത്തിെൻറ ആദ്യ ഘട്ട നവീകരണ പ്രവർത്തനങ്ങൾ ഈയടുത്താണ് പൂർത്തിയായത്. പുതിയ പ്രവേശന കവാടം, വിശാലമായ കാർ പാർക്കിങ്, ആധുനിക സംവിധാനങ്ങളോട് കൂടിയ ഓഫിസ് ബ്ലോക്ക് എന്നിവ ഉൾപ്പെടുന്ന ആദ്യ ഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായും അധികൃതർ വ്യക്തമാക്കുന്നു. രണ്ടാം ഘട്ട നവീകരണം പൂർത്തിയാകുമ്പോൾ പ്രധാന മാനസികാരോഗ്യ കേന്ദ്രത്തിൽ കിടക്കകളുടെ എണ്ണം 65 ആയി വർധിക്കും.
സിംഗിൾ എൻസ്യൂട്ട് റൂമുകൾ, വിശാലമായ ആക്ടിവിറ്റി ആൻഡ് എജുക്കേഷൻ സൗകര്യങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.സൽവാ റോഡിലെ എച്ച്.എം.സിക്ക് കീഴിലുള്ള പ്രധാന മാനസികാരോഗ്യ കേന്ദ്രത്തിെൻറ നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്.മാനസികാരോഗ്യ രംഗത്ത് ഏറ്റവും മികച്ച ഇൻപേഷ്യൻറ്, ഔട്ട്പേഷ്യൻറ് ചികിത്സയും സേവനങ്ങളുമാണ് ഖത്തർ മുന്നോട്ടുവെക്കുന്നത്. ഖത്തർ ദേശീയ ആരോഗ്യ പദ്ധതിയുടെ ഏഴ് പരിഗണനാ വിഷയങ്ങളിലൊന്നാണ് മാനസികാരോഗ്യം.അൽ വജബ ഹെൽത്ത് സെൻററിൽ പുതിയ സമഗ്ര മാനസികാരോഗ്യ ക്ലിനിക്കിന് ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ കഴിഞ്ഞ വർഷം തുടക്കം കുറിച്ചിരുന്നു.
അൽ തുമാമ, ഖത്തർ യൂനിവേഴ്സിറ്റി ഹെൽത്ത് സെൻററുകൾക്കുശേഷം ഇതു മൂന്നാമത് മാനസികാരോഗ്യ ക്ലിനിക്കാണ് അൽ വജബയിൽ പ്രവർത്തിക്കുന്നത്.മാനസികാരോഗ്യ മേഖലയിൽ സമഗ്രമായ രോഗ പരിരക്ഷയും ചികിത്സയും പരിശോധനയും മറ്റു സേവനങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.18 വയസ്സിനും 65 വയസ്സിനും ഇടയിലുള്ള എല്ലാ രോഗികൾക്കും സേവനങ്ങൾ ലഭ്യമാണ്.സൈക്കോളജിക്കൽ ഇൻറർവെൻഷൻ, മെഡിക്കേഷൻ മാനേജ്മെൻറ്, സെൽഫ് മാനേജ്മെൻറ്, കൂടെയുള്ളവർക്കാവശ്യമായ നിർദേശങ്ങൾ എന്നിവയെല്ലാം ഇവിടെനിന്ന് ലഭിക്കും.അമിതമായ ഉത്കണ്ഠ, മാനസിക സമ്മർദം, സൈക്കോസിസ്, ഒബ്സെസിവ്-കംപൾസിവ് ഡിസോർഡർ തുടങ്ങിയ ഏതു മാനസിക പ്രശ്നങ്ങൾക്കും ചികിത്സ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.