ദോഹ: ജീവിതത്തിന്റെ ഗണ്യമായ സമയം ചെലവഴിക്കുന്ന തൊഴിലിടങ്ങളില്‍ മാനസികാരോഗ്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്ന് ലോക മാനസിക ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്ലസ്, എന്‍.വി.ബി.എസ്, നീരജ് ഫൗണ്ടേഷന് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. എന്‍.വി.ബി.എസ് ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
നീരജ് ഫൗണ്ടേഷന് സ്ഥാപകന്‍ ജോസ് ഫിലിപ്പ്, കൗണ്‍സലറായ എ.ജി. ജിഷ, സോഫ്റ്റ് സ്കില്‍ ട്രെയ്നർ നിമ്മി മിഥുലാജ് എന്നിവര്‍ വിഷയമവതരിപ്പിച്ച് സംസാരിച്ചു. എന്‍.വി.ബി.എസ് കോഫൗണ്ടറും സി.ഇ.ഒയുമായ ബേനസീര്‍ മനോജ് അധ്യക്ഷത വഹിച്ചു.
മീഡിയ പ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര, ആന്റി സ്മോക്കിങ് സൊസൈറ്റി ഗ്ലോബല്‍ ചെയര്മാന് ഡോ. മുഹമ്മദുണ്ണി ഒളകര, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഡോം ഖത്തര്‍ പ്രസിഡന്റ് ഉസ്മാന് കല്ലന്, മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്സ് ഖത്തര്‍ ചെയര്മാന് മുത്തലിബ് മട്ടന്നൂര്‍, നസീം ഹെല്‍ത്ത് കെയര്‍ കോര്‍പറേറ്റ് റിലേഷന്‍സ് സീനിയര്‍ അസോസിയേറ്റ് പി. അഷ്റഫ്, ഖത്തര്‍ ടെക് മാനേജിങ് ഡയറക്ടര്‍ ജെബി കെ. ജോണ്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.