കോവിഡ്: മാനസികപ്രയാസമുണ്ടോ? ഖത്തറിൽ വിളിക്കൂ 16000ൽ

ദോഹ: കോവിഡ്–19 ഫലവുമായി ബന്ധപ്പെട്ട് മാനസിക സമ്മർദ്ദം, അമിതമായ ഉൽകണ്ഠ എന്നിവ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവ ർക്ക് കൈത്താങ്ങായി ഹമദ് മെഡിക്കൽ കോർപറേഷ​​​െൻറ മാനസികാരോഗ്യ പിന്തുണാ സേവനം. കോവിഡ്–19 ഹെൽപ് ലൈൻ നമ്പറായ 16000 എന്ന ദേശീയ ഹെൽപ്​ലൈൻ വഴിയാണ് സേവനം ലഭ്യമാകുക.

രാവിലെ ഏഴ്​ മുതൽ രാത്രി പത്ത്​ വരെ എല്ലാ ദിവസവും ഈ നമ്പറിൽ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം ലഭ്യമാകും. കോവിഡുമായി ബന്ധപ്പെട്ട് മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് പിന്തുണ നൽകുകയാണ് ലക്ഷ്യമിടുന്നത്.

നാല് വിഭാഗങ്ങളായാണ് സേവനം ആവശ്യമായവരെ വേർതിരിച്ചിരിക്കുന്നത്. കുട്ടികളും രക്ഷിതാക്കളും, വയോജനങ്ങൾ, പ്രായപൂർത്തിയായവർ, ആരോഗ്യ മേഖലയിലെ ജീവനക്കാർ എന്നിവയാണവ.
ഹൈൽപ് ലൈനിൽ വിളിക്കുന്നവർ ആദ്യം ഭാഷ തെരഞ്ഞെടുക്കുകയും ഹമദ് മെഡിക്കൽ കോർപറേഷനായി മൂന്ന്​ നമ്പറിൽ ക്ലിക്ക് ചെയ്യുകയും തുടർന്ന് എച്ച്.എം.സി അടിയന്തര സേവനങ്ങൾക്കായി ഒന്ന്​ നമ്പർ ഡയൽ ചെയ്യുകയും വേണം.

Tags:    
News Summary - mental problem will cure in qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.