യു.എൻ മാതൃക അസംബ്ലിയിൽ പങ്കെടുത്ത എം.ഇ.എസ് ഇന്ത്യൻസ്കൂൾ അബൂഹമൂർ ബ്രാഞ്ചിലെ വിദ്യാർഥികൾ അധ്യാപകർക്കൊപ്പം

യു.എൻ മാതൃക സമ്മേളനത്തിൽ പങ്കാളികളായി എം.ഇ.എസ് വിദ്യാർഥികൾ

ദോഹ: ജോർജ് ടൗൺ യൂനിവേഴ്സിറ്റി ഖത്തർ സംഘടിപ്പിച്ച യു.എൻ മാതൃക സമ്മേളനത്തിൽ പങ്കാളികളായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ അബൂ ഹമൂർബ്രാഞ്ചിലെ വിദ്യാർഥികൾ. ഇയാൻ അലക്സാണ്ടർ, ആൻമേരി തോമസ്, ഫലഖുൽ താഹിറ, ലൈഹ സഫീർ, ഷമ നയീം, ഹിബ മസൂദ് എന്നിവരാണ് വിവിധ രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് സമ്മേളനത്തിൽ പങ്കാളികളായത്. വിവിധ രാജ്യാന്തര വിഷയങ്ങൾ ചർച്ച ചെയ്തും സംവദിച്ചുമായിരുന്നു വിദ്യാർഥികൾ യു.എൻ മാതൃക സമ്മേളനത്തിൽ പങ്കെടുത്തത്. സുഡാനിലെ ജനാധിപത്യ പുനഃസ്ഥാപനം, വികസ്വര രാജ്യങ്ങളിലെ അഴിമതി തടയൽ, സംഘർഷ മേഖലകളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ സുരക്ഷ, അഭയാർഥികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്നങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങൾ ചർച്ചയായി. വിദ്യാർഥികളെ എം.ഇ.എസ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഹനീഫ് അഭിനന്ദിച്ചു. പങ്കെടുത്തവർക്ക് ജോർജ്ടൗൺ യൂനിവേഴ്സിറ്റി സർട്ടിഫിക്കറ്റും സമ്മാനിച്ചു.

Tags:    
News Summary - MES students participate in the UN Model Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.