ദോഹ: വിദ്യാർഥികളുടെ പ്രസംഗപാടവം പരിപോഷിപ്പിക്കുന്നതായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഇംഗ്ലീഷ് വിഭാഗം നേതൃത്വത്തിൽ 'ടേൺകോട്ട്' എന്ന പേരിൽ മത്സരം സംഘടിപ്പിച്ചു.
വിവിധ വിഷയങ്ങൾ നൽകിയായിരുന്നു പ്രസംഗ മത്സരം സംഘടിപ്പിച്ചത്. കൗമാരക്കാരിലെയും ഹൈസ്കൂൾ വിദ്യാർഥികളിലെയും സമൂഹമാധ്യമങ്ങളുടെ സ്വാധീനം, കുട്ടികളിലെ മാനസിക വളർച്ചയിൽ കാർട്ടൂണുകളുടെ സ്വാധീനം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മനുഷ്യ നാഗരികതക്ക് ഭീഷണിയോ തുടങ്ങിയ വിഷയങ്ങളിലാണ് മത്സരം നടന്നത്. വിഷയം നൽകി, തൊട്ടുപിന്നാലെ കുടികളുടെ വിഷയാവതരണവും സ്ക്രീനിലെ ദൃശ്യങ്ങളുടെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണവുമായി രണ്ട് റൗണ്ടിലായിരുന്നു മത്സരം.
ഇംഗ്ലീഷ് വിഭാഗം അധ്യാപകരായ റമീഷ് ഫാത്തിമ, ഫിസോണ മേരി ഡിക്രൂസ് എന്നിവർ നേതൃത്വം നൽകി.
പ്രിസിപ്പൽ ഹമീദ ഖാദർ മുഖ്യാതിഥിയായി. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.