ദോഹ: മൂടൽമഞ്ഞും മഞ്ഞുള്ള കാലാവസ്ഥയും കാരണം ഫെബ്രുവരി 14ന് രാവിലെ വരെ ചില സ്ഥലങ്ങളിൽ തിരശ്ചീന ദൃശ്യപരതയിൽ കുറവുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ് (ക്യു.എം.ഡി) മുന്നറിയിപ്പ് നൽകി. ഈ കാലാവസ്ഥ കാരണം രാത്രി വൈകിയും പുലർകാലത്തും ദൃശ്യപരത രണ്ടു കിലോമീറ്ററിൽ താഴെയായി കുറയും.
രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും കൂടുതൽ മുൻകരുതൽ എടുക്കാനും വകുപ്പിന്റെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെ ഏറ്റവും പുതിയ കാലാവസ്ഥ അപ്ഡേറ്റുകൾ പിന്തുടരാനും ക്യു.എം.ഡി നിർദേശിച്ചു. ഞായറാഴ്ച രാവിലെ 10 ഡിഗ്രി സെൽഷ്യസ് എത്തിയ അബൂ സംറയിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയതെന്ന് ക്യു.എം.ഡി സമൂഹമാധ്യമ അക്കൗണ്ടുകളിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.