ദോഹ: രാജ്യത്തെ തൊഴിലാളി വിഭാഗത്തെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി തൊഴിൽ മന്ത്രാലയം തൊഴിൽ സംഘടന നേതാക്കൾക്കായി പരിശീലന പരിപാടി നടത്തി. മന്ത്രാലയവുമായുള്ള ഇടപെടൽ ഏകോപിപ്പിക്കാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു പരിപാടി. തൊഴിൽ വിപണിയിലെ വെല്ലുവിളികൾക്കും ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്കും മുന്നിൽ നിൽക്കാൻ തൊഴിലാളി സമൂഹത്തെയും കൂട്ടായ്മകളെയും പ്രാപ്തരാക്കാൻ വിവിധ പരിപാടികൾ മന്ത്രാലയത്തിന്റെ അജണ്ടയിലുണ്ട്. ഖത്തർ തൊഴിൽ മന്ത്രാലയവും അന്താരാഷ്ട്ര തൊഴിൽ സംഘടനയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.