ദോഹ: 5,160 ടൂറിസ്റ്റുകളും 2,082 ജീവനക്കാരുമായി എം.എസ്.സി വേൾഡ് യൂറോപ ദോഹ തുറമുഖത്ത് എത്തിയതായി മവാനി ഖത്തർ അറിയിച്ചു.
എൽ.എൻ.ജിയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ ക്രൂസ് കപ്പലാണിത്.
എം.എസ്.സി ക്രൂസ് കപ്പലുകളുടെ കൂട്ടത്തിൽ ഏറ്റവും നൂതനവും പരിസ്ഥിതി സുസ്ഥിരവുമായ കപ്പലാണ് വേൾഡ് യൂറോപ. ഫ്രാൻസിലെ സെന്റ് നസെയറിൽ പുതുതായി നിർമിച്ച കപ്പൽ 333 മീറ്റർ നീളവും 47 മീറ്റർ വീതിയും ഒമ്പതു മീറ്റർ ഡ്രാഫ്റ്റും ഉള്ള 22 ഡെക്കുകൾ അടങ്ങിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.