ദോഹ: കെ.എം.സി.സി സംസ്ഥാന സ്പോർട്സ് വിങ് കായികോത്സവ് സീസൺ രണ്ടിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പി.എ. മുബാറക് മെമ്മോറിയൽ അഖിലേന്ത്യ ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റ് മാർച്ച് നാല്, 11 തീയതികളിലായി അൽജസീറ സ്റ്റേഡിയത്തിൽ നടക്കും. ഖത്തറിലെ പ്രഗല്ഭരായ 32 ടീമുകളാണ് സിറ്റി എക്സ്ചേഞ്ച് ടൈറ്റിൽ സ്പോൺസർ ആയുള്ള ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ടൂർണമെന്റിനു മുന്നോടിയായി നടന്ന ഫിക്സചർ റിലീസിങ് ടീം മാനേജർമാരുടെ സാന്നിധ്യത്തിൽ തുമാമയിലെ കെ.എം.സി.സി ഹാളിൽ നടന്നു. അന്തരിച്ച പി.എ. മുബാറക്കിന്റെ നാമധേയത്തിലുള്ള കെ.എം.സി.സി സൗത്ത് സോൺ സ്പോൺസർ ചെയ്ത എവർ റോളിങ് ട്രോഫി മകൾ ഫാത്തിമ മുബാറകിന്റെയും മരുമകൻ മുഹമ്മദ് പർവേസിന്റെയും സാന്നിധ്യത്തിൽ ടൂർണമെന്റ് കമ്മിറ്റിക്ക് കൈമാറി.
ഖത്തർ കെ.എം.സി.സി സംസ്ഥാന സ്പോർട്സ് വിങ് ചെയർമാൻ സിദ്ദീഖ് വാഴക്കാട് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. ക്യു.എഫ്.എ പ്രതിനിധി മുഹമ്മദ് ഹിഷാം, ടൂർണമെന്റ് ടൈറ്റിൽ സ്പോൺസർ സിറ്റി എക്സ്ചേഞ്ച് പ്രതിനിധി ഹുസൈൻ, കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസീസ് നരിക്കുനി എന്നിവർ സംസാരിച്ചു. ടൂർണമെന്റ് കൺവീനർ താഹിർ പട്ടാര സ്വാഗതം പറഞ്ഞു. കെ.എം.സി.സി സെക്രട്ടറി കോയ കൊണ്ടോട്ടി, സ്പോർട്സ് വിങ് ജനറൽ കൺവീനർ ഇബ്രാഹിം പുലുക്കൂൽ, സ്പോർട്സ് വിങ് ഭാരവാഹികളായ മുജീബ് കോയിശേരി, സിദ്ദീഖ് പറമ്പൻ, മുഹമ്മദ് ബായാർ, അജ്മൽ തെങ്ങലക്കണ്ടി,സി.കെ. നൗഫൽ , മൂസ താനൂർ, മഹ്മൂദ് നാദാപുരം, ഷംസു തൃശൂർ, റാഷിദ് പെരിന്തൽമണ്ണ, ഷാജഹാൻ വണ്ടൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.