ദോഹ: ഇന്ത്യൻ എംബസി അപെക്സ് ബോഡികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയത് ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ. മുഹമ്മദ് കുഞ്ഞി. 2099 വോട്ടുമായാണ് ഏറ്റവും വലിയ സ്വീകാര്യതയോടെ തെരഞ്ഞെടുക്കപ്പെട്ടത്.
കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് കൂടിയായ മുഹമ്മദ് കുഞ്ഞി ഖത്തറിലെ സാമൂഹിക പ്രവർത്തന മേഖലകളിൽ നിറഞ്ഞ സാന്നിധ്യമാണ്. ഐ.സി.ബി.എഫിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വർക്കി ബോബനാണ് (2066) രണ്ടാം സ്ഥാനത്തുള്ളത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷാനവാസ് ബാവക്ക് 2026 വോട്ട് ലഭിച്ചു. അപെക്സ് ബോഡിയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളതും ഐ.സി.ബി.എഫിലാണ്.
ഐ.സി.സിയിൽ മാനേജ്മെന്റ് കമ്മിറ്റി അംഗമായി എം. ജാഫർഖാനാണ് (1285) ഏറ്റവും കൂടുതൽ വോട്ട്. പ്രസിഡന്റ് എ.പി. മണികണ്ഠന് 1269 വോട്ടാണുള്ളത്. ഐ.എസ്.സിയിൽ മാനേജ്മെന്റ് കമ്മിറ്റി അംഗം പ്രദീപ് മാധവൻ പിള്ള 1742 വോട്ട് നേടി. പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന് 1272 വോട്ടാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.