മു​ഹ​മ്മ​ദ് കു​ട്ടി

ആ​ത്മാ​ക്ക​ൾ വ​സി​ക്കു​ന്ന ത​ണു​ത്ത മു​റി​യോ​ട് യാ​ത്ര​പ​റ​ഞ്ഞ് മു​ഹ​മ്മ​ദ് കു​ട്ടി

ദോ​ഹ: 22 വ​ർ​ഷം രാ​വും പ​ക​ലു​മി​ല്ലാ​തെ കൂ​ട്ടാ​യി​രു​ന്ന മോ​ർ​ച്ച​റി​യു​ടെ ത​ണു​ത്ത മു​റി​യോ​ട് യാ​ത്ര​പ​റ​ഞ്ഞ്​ മ​ല​പ്പു​റം ച​ങ്ങ​രം​കു​ളം മൂ​ക്കു​ത​ല സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ കു​ട്ടി തി​ങ്ക​ളാ​ഴ്​​ച ദോ​ഹ​യോ​ട്​ യാ​ത്ര​പ​റ​ഞ്ഞ്​ നാ​ട്ടി​ലേ​ക്ക്​ പ​റ​ക്കു​ക​യാ​ണ്. 1981ൽ ​പ്ര​വാ​സി​യാ​യി ഖ​ത്ത​റി​ലെ​ത്തി അ​ടു​ത്ത​വ​ർ​ഷം മു​ത​ൽ ഈ​നാ​ടി​ന്റെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഹ​മ​ദ്​ ആ​ശു​പ​ത്രി ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​മ്പ്​ റു​മൈ​ല ആ​ശു​പ​ത്രി​യി​ലെ എ​ല്ലാ​മാ​യും പി​ന്നീ​ട്​ ഹ​മ​ദി​നൊ​പ്പം വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലും സേ​വ​നം ചെ​യ്​​തു. ക​ഴി​ഞ്ഞ 22 വ​ർ​ഷ​മാ​യി ജീ​വ​ന​റ്റ ശ​രീ​ര​ങ്ങ​ളെ​ത്തു​ന്ന ​മോ​ർ​ച്ച​റി​യു​ടെ കാ​ത്തി​രി​പ്പു​കാ​ര​നാ​യി​രു​ന്നു.

42 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​ത​ത്തോ​ട്​ യാ​ത്ര​പ​റ​ഞ്ഞ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​​​മ്പോ​ൾ ജീ​വ​ന​റ്റ​തും അ​വ​രു​ടെ ഉ​റ്റ​വ​രു​മാ​യ ഒ​രു​പാ​ടു​പേ​ർ​ക്ക്​ ന​ന്മ ചെ​യ്​​ത​തി​ന്റെ സം​തൃ​പ്​​തി​യി​ലാ​ണ്​ ഇ​ദ്ദേ​ഹം. ഖ​ത്ത​റി​ന്റെ ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ ന​​ട്ടെ​ല്ലാ​യ ഹ​മ​ദി​നൊ​പ്പം ആ​ദ്യ​നാ​ൾ മു​ത​ലു​ള്ള യാ​ത്ര പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ട​പ്പോ​ഴാ​യി​രു​ന്നു മോ​ർ​ച്ച​റി വി​ഭാ​ഗ​ത്തി​ലേ​ക്ക്​ മാ​റി​യ​ത്. 2000ൽ ​ചോ​ദി​ച്ചു​വാ​ങ്ങി​യ​താ​യി​രു​ന്നു ഇ​ത്.

ഒ​രു​പാ​ട്​ മ​നു​ഷ്യ​ർ ഇ​ട​പ​ഴ​കു​ന്ന ഇ​ട​മാ​ണ് മോ​ർ​ച്ച​റി. ജീ​വ​ന​റ്റ​വ​രു​ടെ അ​ന്ത്യ​യാ​ത്ര​ക്ക്​ മു​മ്പാ​യി മ​ണി​ക്കൂ​റും ദി​വ​സ​വും അ​ഭ​യം​തേ​ടു​ന്ന ത​ണു​ത്ത മു​റി. പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്​​ട​പ്പെ​ട്ട​തി​ന്റെ വേ​ദ​ന​യു​മാ​യി അ​വ​രെ അ​വ​സാ​ന​മാ​യി കാ​ണാ​നെ​ത്തു​ന്ന ഉ​റ്റ​വ​ർ. ​സ​ഹാ​യം ചെ​യ്യാ​നെ​ത്തു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ... അ​ങ്ങ​നെ ഒ​രു​പാ​ട്​ മ​നു​ഷ്യ​ർ.

ഇ​ക്കാ​ല​ത്തി​നി​ട​യി​ൽ ഒ​രു​പാ​ട്​ വേ​ദ​നി​ക്കു​ന്ന ഓ​ർ​മ​ക​ളു​ണ്ടാ​യി. പ്രി​യ​പ്പെ​ട്ട​വ​രു​ടെ വേ​ർ​പാ​ടി​ൽ നീ​റു​ന്ന​വ​രെ വാ​ക്കു​കൊ​ണ്ട്​ ആ​ശ്വ​സി​പ്പി​ക്കും. ചി​ല​പ്പോ​ൾ, ആ​ശ്വ​സി​പ്പി​ക്കാ​ൻ വാ​ക്കു​ക​ൾ മ​തി​യാ​കാ​തെ വ​രും. ഏ​താ​നും വ​ർ​ഷം മു​മ്പാ​യി​രു​ന്നു വി​വാ​ഹ ഒ​രു​ക്ക​ങ്ങ​ൾ​ക്കി​ടെ ഒ​രു ഖ​ത്ത​രി കു​ടും​ബം വാ​ഹ​നം ക​ത്തി മ​രി​ച്ച​ത്. അ​വ​രു​ടെ മ​യ്യി​ത്ത്​ സൂ​ക്ഷി​ച്ച​തും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വേ​ദ​ന നി​റ​ഞ്ഞ വാ​ക്കു​ക​ൾ​ക്കും ഇ​ട​യി​ൽ പ​ത​റി. അ​ങ്ങ​നെ മ​ല​യാ​ളി​ക​ളു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യു​മെ​ല്ലാം എ​​ത്ര​യെ​ത്ര നി​ശ്ച​ല ശ​രീ​ര​ങ്ങ​ൾ ക​ട​ന്നു​പോ​യി...

ഒ​രു മോ​ർ​ച്ച​റി ജീ​വ​ന​ക്കാ​ര​ൻ എ​ന്ന നി​ല​യി​ൽ മു​ഹ​മ്മ​ദ്​ കു​ട്ടി​ക്ക്​ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി​ക​ളോ​ട്​ ചി​ല അ​പേ​ക്ഷ​യു​ണ്ട്. ‘നാ​ട്ടി​ലെ പോ​ലെ​യ​ല്ല ഇ​വി​ട​ത്തെ സാ​ഹ​ച​ര്യം. പ​ല​പ്പോ​ഴും ന​ട​പ​ടി പൂ​ർ​ത്തി​യാ​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ അ​യ​ക്കാ​ൻ ര​ണ്ടും മൂ​ന്നും ചി​ല​പ്പോ​ൾ അ​തി​ൽ കൂ​ടു​ത​ൽ ദി​വ​സ​വും എ​ടു​ത്തേ​ക്കും. അ​തി​നി​ട​യി​ൽ മോ​ർ​ച്ച​റി​യി​ൽ മൃ​ത​ദേ​ഹം സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തു​ന്ന​ത് പ​തി​വാ​ണ്.

ഒ​രു മ​യ്യി​ത്ത്​ കാ​ണാ​നാ​യി ഒ​റ്റ​ക്കും അ​ല്ലാ​തെ​യു​മാ​യി ഒ​രു ദി​വ​സ​വം ത​ന്നെ കു​റെ പേ​ർ​ എ​ത്തു​ന്ന​ത്​ മൃ​ത​ദേ​ഹം സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​ൻ പ്ര​യാ​സം സൃ​ഷ്​​ടി​ക്കും. ചി​ല​പ്പോ​ൾ, ഇ​ത്​ പ​റ​ഞ്ഞാ​ൽ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്​ ഇ​ഷ്​​ട​മാ​വി​ല്ല. അ​തി​ന്റെ പേ​രി​ൽ ജീ​വ​ന​ക്കാ​രു​മാ​യി അ​വ​ർ ക​ല​ഹി​ക്കു​ന്ന​തും കാ​ണാം. ഇ​ത്​ ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. മ​റ്റു​രാ​ജ്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കാ​ണി​ക്കു​ന്ന മാ​തൃ​ക ഇ​ക്കാ​ര്യ​ത്തി​ൽ പി​ന്തു​ട​രാം. അ​വ​ർ മ​താ​ചാ​ര​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക്കാ​യി പു​റ​ത്തെ​ടു​ക്കു​​മ്പോ​ൾ സ​ന്ദ​ർ​ശ​ന​വും പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹ​ത്തോ​ട്​ കൂ​ടു​ത​ൽ ആ​ദ​ര​വ്​ പ്ര​ക​ടി​പ്പി​ക്കു​ന്നു’-​മു​ഹ​മ്മ​ദ്​ കു​ട്ടി പ​റ​യു​ന്നു.

മ​യ്യി​ത്ത്​ പ​രി​പാ​ല​ന​ത്തി​ലും മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലും കെ.​എം.​സി.​സി​യും ക​ൾ​ച​റ​ൽ ഫോ​റ​വും ഉ​ൾ​പ്പെ​ടെ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​​ങ്ങ​ളെ​യും ഇ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ക്കു​ന്നു. മു​ൻ​കാ​ല​ങ്ങ​ളി​ൽ ഈ ​ജോ​ലി​ക​ളെ​ല്ലാം ഒ​റ്റ​ക്ക്​ ചെ​യ്​​തി​രു​ന്ന ഹാ​ജി​ക്ക​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യ​തും ഓ​ർ​ക്കു​ന്നു.

ദൈ​ർ​ഘ്യ​മേ​റി​യ പ്ര​വാ​സ​ത്തി​നൊ​ടു​വി​ൽ 60ാം വ​യ​സ്സി​ൽ മു​ഹ​മ്മ​ദ്​ കു​ട്ടി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​​മ്പോ​ൾ ത​ന്റെ പി​ൻ​ഗാ​മി​യാ​യി മ​ക​ൻ സ​ഫ്​​വാ​ൻ ഇ​തേ മോ​ർ​ച്ച​റി​യി​ലു​ണ്ട്. നാ​ലു വ​ർ​ഷം മു​മ്പാ​യി​രു​ന്നു സ​ഫ്​​വാ​ൻ ജോ​ലി​യി​ൽ ​പ്ര​വേ​ശി​ച്ച​ത്. സ​ഫി​യ​യാ​ണ്​ ഭാ​ര്യ. സ​ഫ്‍വാ​ൻ ഉ​ൾ​പ്പെ​ടെ നാ​ലു മ​ക്ക​ൾ.

Tags:    
News Summary - muhammed kutty returning to india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.