'മു​ജി​സെ'; കൊ​തി​പ്പി​ച്ച തു​ർ​ക്കി​യ​യി​ലേ​ക്ക്

ലോ​ക്ഡൗ​ൺ കാ​ലം തു​റ​ന്നി​ട്ട വാ​യ​ന​യു​ടെ​യും കാ​ഴ്ച​യു​ടെ​യും ആ​കാ​ശ​ത്തി​നു​താ​ഴെ ഇ​രു​ന്നാ​ണ് തു​ർ​ക്കി​യ യാ​ത്ര പ്ലാ​ൻ ചെ​യ്ത​ത്. ‘മു​ജി​സെ വ​ൺ’, ‘മു​ജി​സെ ടു’, ‘​വ​ൺ​സ് അ​പ് ഓ​ൺ എ ​ടൈം ഇ​ൻ അ​ന​റ്റോ​ളി​യ’ തു​ട​ങ്ങി​യ സി​നി​മ​ക​ൾ. പി​ന്നെ എ​ലി​ഫ് ഷ​ഫാ​ക്കി​ന്റെ ‘ഫോ​ർ​ട്ടി റൂ​ൾ​സ് ഓ​ഫ് ലൗ’. ​ഒ​ക്കെ​ക്കൂ​ടി തു​ർ​ക്കി​യ​യെ രാ​വും പ​ക​ലും മ​ന​സ്സി​ൽ സ​ജീ​വ​മാ​ക്കി നി​ർ​ത്തി. എ​ടു​ത്തു​തീ​ർ​ക്കാ​നു​ണ്ടാ​യി​രു​ന്ന പ​ത്തു ദി​വ​സ​ത്തെ ലീ​വ്. തു​ർ​ക്കി​യ​യി​ൽ​നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് ഖ​ത്ത​ർ ക്വാ​റ​​ന്റീ​നി​ൽ പ്ര​ഖ്യാ​പി​ച്ച ഇ​ള​വ്. എ​ല്ലാം കൂ​ടി അ​നു​കൂ​ല​സാ​ഹ​ച​ര്യം.

കൊ​ടും​ചൂ​ടു​ള്ള ഒ​രു രാ​ത്രി ദോ​ഹ​യി​ൽ​നി​ന്ന് വി​മാ​നം ക​യ​റി. അ​തി​രാ​വി​ലെ ഇ​സ്തം​ബൂ​ൾ സ​ബീ​ഹ ഗോ​ച്ച​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി. എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന് സിം ​കാ​ർ​ഡ് സം​ഘ​ടി​പ്പി​ച്ചു നേ​രെ ഇ​സ്തം​ബൂ​ളി​ന്റ ഹൃ​ദ​യ​ഭാ​ഗ​മാ​യ ത​ക്സീ​മി​ലേ​ക്ക് ബ​സ് ക​യ​റി. ഉ​ണ​ർ​ന്നു തു​ട​ങ്ങി​യ ഇ​സ്തം​ബൂ​ളി​ന്റെ തി​ര​ക്കി​നി​ട​യി​ൽ ആ​ദ്യം ക​ണ്ട റ​സ്റ്റാ​റ​ന്റി​ൽ നി​ന്ന് ഒ​രു ട​ർ​ക്കി​ഷ് ചാ​യ കു​ടി​ച്ച​ശേ​ഷം സു​ഹൃ​ത്ത് ക​രീം​ഗ്ര​ഫി പ​റ​ഞ്ഞു ത​ന്ന ഹാ​ഫി​സ് മു​സ്ത​ഫ റ​സ്റ്റാ​റ​ന്റ് തി​ര​ഞ്ഞു​ന​ട​ന്നു. വീ​ണ്ടും ഒ​രു ചാ​യ​യും ബ​ക​ൽ​വ​യും. കു​റ​ച്ചു​നേ​രം തു​ർ​ക്കി​യ​യി​ലെ ജ​നാ​ധി​പ​ത്യ പോ​രാ​ട്ട​ങ്ങ​ളു​ടെ ഐ​ക്ക​ണി​ക് ലാ​ൻ​ഡ് മാ​ർ​ക്കാ​യ ഇ​സ്തി​കാ​ൽ സ്ട്രീ​റ്റി​ൽ. ട്രാ​മി​ൽ ക​യ​റി അ​യാ​സോ​ഫി​യ​യും ബ്ലൂ ​മോ​സ്കും ബോ​സ് ഫ​റ​സും ഗ്രാ​ൻ​ഡ് ബ​സാ​റും ചെ​റു​താ​യി ക​ണ്ട​ശേ​ഷം ഇ​സ്തം​ബൂ​ൾ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക്. അ​വി​ടെ​നി​ന്ന് തെ​ക്ക​ൻ അ​തി​ർ​ത്തി പ്ര​വി​ശ്യ​യാ​യ ശാ​ൻ​ലി ഉ​ർ​ഫ​യി​ലേ​ക്ക്.

ഐ.​എ​സ് താ​വ​ള​ത്തോ​ടു ചേ​ർ​ന്നൊ​രു കു​ർ​ദ് ശ​ക്തി കേ​ന്ദ്ര​മാ​ണ്

ശാ​ൻ​ലി ഉ​ർ​ഫ. കു​ർ​ദി​ഷ് നേ​താ​വാ​യ അ​ബ്ദു​ല്ല ഒ​ക​ലാ​ന്റെ ജ​ന്മ​നാ​ട്. തു​ർ​ക്കി​യ വം​ശ​ജ​ർ ഇ​വി​ടെ ന്യൂ​ന​പ​ക്ഷ​മാ​ണ്. ഉ​ർ​ഫ പ​ട്ട​ണ​ത്തി​ലേ​ക്ക് ഇ​സ്തം​ബൂ​ളി​ൽ​നി​ന്ന് 13,000 കി​ലോ​മീ​റ്റ​റു​ണ്ട്. സി​റി​യ​ൻ അ​തി​ർ​ത്തി​യി​ലേ​ക്ക് 50 കി​ലോ​മീ​റ്റ​ർ. ഐ.​എ​സി​ന്റെ ത​ല​സ്ഥാ​ന​മാ​യി​രു​ന്ന സി​റി​യ​ൻ പ​ട്ട​ണം അ​ർ​റ​ഖ 150 കി​ലോ​മീ​റ്റ​ർ മാ​ത്രം ദൂ​ര​ത്ത്. ഐ.​എ​സ് വ​രു​ന്ന​തി​നു​മു​മ്പ് ര​ണ്ടു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ റോ​ഡ് ഗ​താ​ഗ​തം സ​ജീ​വ​മാ​യി​രു​ന്നു.

വി​മാ​ന​മി​റ​ങ്ങു​മ്പോ​ൾ രാ​ത്രി 9.30. പ​ക്ഷേ, സൂ​ര്യ​ൻ അ​സ്ത​മി​ച്ചി​ട്ടി​ല്ല. എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന് ന​ഗ​ര​ത്തി​ലേ​ക്ക് ബ​സ് സ​ർ​വി​സു​ണ്ട്. ഒ​രു ഹോ​ട്ട​ൽ ക​ണ്ടു​പി​ടി​ച്ചു. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴേ​ക്കും റ​സ്റ്റാ​റ​ന്റു​ക​ൾ അ​ട​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. ഉ​ർ​ഫ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ തു​ർ​ക്കി​യ സൈ​ന്യ​ത്തി​ന്റെ കീ​ഴി​ലാ​ണെ​ന്ന് വാ​യി​ച്ചെ​ങ്കി​ലും സൈ​നി​ക സാ​ന്നി​ധ്യം എ​വി​ടെ​യും ക​ണ്ടി​ല്ല. ഒ​രു ചെ​റി​യ റ​സ്റ്റാ​റ​ന്റ് ക​ണ്ടു​പി​ടി​ച്ചു. അ​റ​ബി അ​റി​യു​ന്ന ഒ​രാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഷ​വ​ർ​മ​യും ജ്യൂ​സും വാ​ങ്ങി​ക്ക​ഴി​ച്ചു കി​ട​ന്നു​റ​ങ്ങി.

ഇ​ബ്രാ​ഹിം പ്ര​വാ​ച​ക​ൻ ജ​നി​ച്ച സ്ഥ​ല​മാ​ണ് ഉ​ർ​ഫ എ​ന്ന് പ​റ​യ​പ്പെ​ടാ​റു​ണ്ട്. നം​റൂ​ദ് രാ​ജാ​ക്ക​ന്മാ​രാ​യി​രു​ന്നു അ​ക്കാ​ല​ത്ത് ഉ​ർ​ഫ ഭ​രി​ച്ചി​രു​ന്ന​ത്. ഞാ​ൻ താ​മ​സി​ച്ച ഹോ​ട്ട​ലി​ൽ​നി​ന്ന് 15കി​ലോ​മീ​റ്റ​റോ​ള​മു​ണ്ട്. ബ​സ് പോ​വു​മെ​ന്ന് ഗൂ​ഗ്ൾ പ​റ​ഞ്ഞു. പു​റ​ത്തി​റ​ങ്ങി ബ​സ് സ്റ്റേ​ഷ​ൻ ക​ണ്ടു​പി​ടി​ക്കാ​നാ​യി ന​ട​ന്നു. ഇം​ഗ്ലീ​ഷ് അ​റി​യു​മോ എ​ന്ന് മു​ന്നി​ൽ​ക​ണ്ട ഒ​രു പെ​ൺ​കു​ട്ടി​യോ​ട് ചോ​ദി​ച്ച​പ്പോ​ൾ അ​റ​ബി സം​സാ​രി​ക്കു​മോ എ​ന്ന് മ​റു​ചോ​ദ്യം. ഞാ​ൻ ഗൂ​ഗ്ളി​ൽ എ​നി​ക്ക് പോ​വേ​ണ്ട സ്ഥ​ലം കാ​ണി​ച്ചു​കൊ​ടു​ത്തു. അ​ടു​ത്തു​ള്ള ഷോ​പ്പി​ൽ ചോ​ദി​ച്ച് ബ​സ് ന​മ്പ​ർ പ​റ​ഞ്ഞു​ത​ന്നു അ​വ​ർ. ബ​സ് എ​പ്പോ​ഴു​മി​ല്ല, ടാ​ക്സി പി​ടി​ക്കു​ന്ന​താ​വും ന​ല്ല​തെ​ന്നും പ​റ​ഞ്ഞു. അ​വ​ർ ത​ന്നെ ടാ​ക്സി സ്റ്റാ​ൻ​ഡ് കാ​ണി​ച്ചു​ത​ന്നു.

ഇ​ബ്രാ​ഹിം പ്ര​വാ​ച​ക​ൻ ജ​നി​ച്ചു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന സ്ഥ​ല​ത്ത് അ​തി​മ​നോ​ഹ​ര​മാ​യ ഒ​രു പ​ള്ളി​യു​ണ്ട്. പ​ള്ളി​യു​ടെ സ​മീ​പ​ത്താ​ണ് ഇ​ബ്രാ​ഹിം ഗു​ഹ. ഇ​വി​ടെ​യാ​ണ് അ​ദ്ദേ​ഹം ജ​നി​ച്ച​തെ​ന്നാ​ണ് വി​ശ്വാ​സം. സ​ന്ദ​ർ​ശ​ക​ർ ഗു​ഹ​ക്കു​ള്ളി​ലേ​ക്ക് ത​ല​യി​ട്ടു​നോ​ക്കു​ക​യും അ​വി​ടെ​നി​ന്ന് ഭ​ക്തി​യോ​ടെ വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. പ​ള്ളി​ക്ക് അ​ടു​ത്താ​യി ഒ​രു കു​ളം. അ​തി​മ​നോ​ഹ​ര​മാ​യൊ​രു കെ​ട്ടി​ടം. അ​തി​നു​ള്ളി​ലാ​ണ് നം​റൂ​ദ് രാ​ജാ​വ് ഇ​ബ്രാ​ഹിം പ്ര​വാ​ച​ക​നെ ആ​ളി​ക്ക​ത്തു​ന്ന തീ​യി​ലേ​ക്ക് എ​റി​ഞ്ഞെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന സ്ഥ​ലം. പ​ള്ളി​യും അ​ടു​ത്തു​ള്ള പാ​ർ​ക്കും സ്ഥി​തി​ചെ​യ്യു​ന്ന​ത് ഒ​രു മ​ല​യ്ക്കു​താ​ഴെ​യാ​ണ്. മ​ല​മു​ക​ളി​ൽ വ​ലി​യൊ​രു കോ​ട്ട. കോ​ട്ട​ക്ക​പ്പു​റ​ത്ത് ഇ​റാ​ൻ സി​നി​മ​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന അ​തി​മ​നോ​ഹ​ര​മാ​യ ഗ്രാ​മ​ങ്ങ​ളും വ​ഴി​ക​ളും.

മ​ഴ​വി​ല്ല​ഴ​കി​ൽ ക​പ്പ​ഡോ​ക്കി​യ​ൻ പ​ർ​വ​ത​ങ്ങ​ൾ

650 കി​ലോ​മീ​റ്റ​റോ​ള​മു​ള്ള ക​പ്പ​ഡോ​ക്കി​യ​യാ​യി​രു​ന്നു അ​ടു​ത്ത ല​ക്ഷ്യം. ക​പ്പ​ഡോ​ക്കി​യ​യു​ടെ അ​ടു​ത്ത പ​ട്ട​ണ​മാ​യ നെ​വ്സ​ഹി​റി​ലേ​ക്കു​ള്ള ആ​ഡം​ബ​ര ബ​സ് പി​ടി​ച്ചു. ബ​സി​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ചാ​യ​യും കോ​ഫി​യും വെ​ള്ള​വും സ്നാ​ക്സു​മെ​ല്ലാം കി​ട്ടും. പു​ല​ർ​ച്ചെ​യോ​ടെ നെ​വ്സ​ഹി​റി​ലെ​ത്തി. ബ​സി​റ​ങ്ങി​യ​പ്പോ​ൾ ത​ന്നെ ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്ന ടൂ​ർ ഓ​പ​റേ​റ്റ​ർ വ​ന്ന് സ​ഹാ​യം വേ​ണോ എ​ന്ന് ചോ​ദി​ച്ചു. ക​പ്പ​ഡോ​ക്കി​യ​യി​ലേ​ക്ക് കൊ​ണ്ടു​പോ​വാ​മെ​ന്ന് പ​റ​ഞ്ഞു.

കാ​റി​ൽ കു​റ​ച്ചു​ദൂ​രം പി​ന്നി​ട്ട​പ്പോ​ൾ ആ​കാ​ശ​ത്ത് വ​ലി​യ കു​മി​ള​ക​ൾ പോ​ലെ ഉ​ദ​യ​സൂ​ര്യ​നു​താ​ഴെ വ​ർ​ണം​വി​ത​റു​ന്ന ബ​ലൂ​ണു​ക​ൾ. മ​ഴ​വി​ല്ലു​പോ​ലെ വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലു​ള്ള പ​ർ​വ​ത​ങ്ങ​ൾ. താ​ഴെ വെ​ണ്മ മു​റ്റി​നി​ൽ​ക്കു​ന്ന മ​ണ​ൽ​പ​ര​പ്പ്. പ​ച്ച​പ്പ് പ​ട​ർ​ന്നു​കി​ട​ക്കു​ന്ന കൃ​ഷി​യി​ട​ങ്ങ​ൾ. എ​ല്ലാം​കൂ​ടി ഒ​രു സ്വ​പ്നം പോ​ലെ.

വി​സ്മ​യി​പ്പി​ക്കു​ന്ന അ​തി​പു​രാ​ത​ന ന​ഗ​ര​മാ​ണ് ക​പ്പ​ഡോ​ക്കി​യ. നൂ​റ്റാ​ണ്ടു​ക​ൾ​ക്കു​മു​മ്പ് അ​ഗ്നി​പ​ർ​വ​ത​ങ്ങ​ൾ പൊ​ട്ടി​യൊ​ഴു​കി​യ ലാ​വ ഇ​വി​ടെ മ​ല​നി​ര​ക​ളാ​യി രൂ​പ​പ്പെ​ട്ടു. ഈ ​മ​ല​ക​ൾ തു​ര​ന്ന് റ​സ്റ്റാ​റ​ന്റു​ക​ളും ഷോ​പ്പി​ങ് മാ​ളു​ക​ളും പ​ണി​തി​രി​ക്കു​ന്നു. യു​നെ​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക​പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച ഗൊ​റീം എ​ന്ന ന​ഗ​രം മ​ല​ക​ൾ​ക്കി​ട​യി​ൽ പ​ര​ന്നു​കി​ട​ക്കു​ന്നു. പാ​റ​ക​ൾ ചെ​ത്തി​മി​നു​ക്കി അ​വ​യ്ക്കു​ള്ളി​ലാ​യി പ​ള്ളി​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് ഇ​വി​ട​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്. പാ​റ​ക​ൾ​ക്കു​ള്ളി​ൽ ഗു​ഹ​ക​ൾ പോ​ലു​ള്ള വീ​ടു​ക​ൾ. പ​ത്തു മി​നി​റ്റ് ഇ​വി​ടെ നി​ന്നാ​ൽ നൂ​റ്റാ​ണ്ടു​ക​ൾ പി​റ​കി​ലോ​ട്ട് പോ​യ​പോ​ലെ, മ​റ്റൊ​രു ലോ​ക​ത്തെ​ത്തി​യ പോ​ലെ​യൊ​ക്കെ തോ​ന്നും. ഹോ​ട്ട് ബ​ലൂ​ണു​ക​ളാ​ണ് ഇ​വി​ടു​ത്തെ ആ​ക​ർ​ഷ​ണം. അ​തി​ൽ ക​യ​റി പു​രാ​ത​ന ന​ഗ​രം കാ​ണാം. പ്ര​കൃ​തി ന​ന്നാ​യി അ​നു​ഗ്ര​ഹി​ച്ചി​ട്ടു​ണ്ട്. നി​റ​യെ കൃ​ഷി​യി​ട​ങ്ങ​ളാ​ണ്. ഞാ​ൻ ഇ​തു​വ​രെ കാ​ണാ​ത്ത പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും മ​ല​യി​ടു​ക്കു​ക​ളി​ലും താ​ഴ്വാ​ര​ങ്ങ​ളി​ലും വ​ള​രു​ന്നു. ര​ണ്ടു​മൂ​ന്നൂ മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​പ്പോ​ൾ ടൂ​ർ ഓ​പ​റേ​റ്റ​ർ അ​യ​ച്ച ഡ്രൈ​വ​ർ വ​ന്നു. തി​രി​ച്ചു നെ​വ്സെ​ഹ​റി​ലേ​ക്ക്. അ​വി​ടെ​നി​ന്ന് കെ​യ്സ്സെ​രി വ​ഴി കൊ​നി​യ​യി​ലേ​ക്കും.

Tags:    
News Summary - 'Mujise',

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.