ദോഹ: സമ്പന്നമായ ഒരു പൈതൃകത്തിന്റെ ഉടമകളാണ് കേരളത്തിലെ മുസ്ലിം സമുദായമെന്ന് ഗ്രേയ്സ് എജുക്കേഷനൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സയ്യിദ് അഷ്റഫ് തങ്ങൾ പറഞ്ഞു. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ‘ദ ഡയലോഗ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അച്ചടിച്ച പുസ്തകങ്ങൾ നൂറ്റാണ്ടുകൾക്ക് മുമ്പു തന്നെ മുസ്ലിംകളുടെ കൈവശമുണ്ടായിരുന്നു, മാപ്പിള മലയാളത്തിലെഴുതിയ സാഹിത്യ രചനകൾക്ക് അക്കാലത്ത് സമുദായത്തിനകത്ത് പ്രചാരമുണ്ടായിരുന്നു. എന്നാൽ, നിർഭാഗ്യവശാൽ ചരിത്ര പ്രാധാന്യമുള്ള അത്തരം രേഖകൾ കൃത്യമായി സൂക്ഷിക്കാൻ സമുദായത്തിന് സാധിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.