നാ​ട​ക സൗ​ഹൃ​ദം ദോ​ഹ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ സ്വാ​ഗ​ത സം​ഘം യോ​ഗ​ത്തി​ൽ ജോ​പ്പ​ച്ച​ൻ തെ​ക്കേ​ക്കൂ​റ്റ്​

സം​സാ​രി​ക്കു​ന്നു

നാ​ട​ക സൗ​ഹൃ​ദം ദോ​ഹ പ​ത്താം വാ​ർ​ഷി​കം

ദോ​ഹ: നാ​ട​ക പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ നാ​ട​ക സൗ​ഹൃ​ദം ദോ​ഹ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നാ​യി സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു. ഐ.​സി.​സി മും​ബെ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ദോ​ഹ​യി​ലെ നാ​ട​ക- സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ ഒ​ത്തു​ചേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ക്ക് മാ​ഹി സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ്​ മ​ജീ​ദ് സിം​ഫ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ഹാ​ക​വി മോ​യി​ൻ കു​ട്ടി വൈ​ദ്യ​രു​ടെ ജീ​വി​ത​വും ക​വി​ത​ക​ളും പാ​ട്ടു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി 60ല​ധി​കം ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന ഇ​ശ​ലു​ക​ളു​ടെ സു​ൽ​ത്താ​ൻ മെ​ഗാ ഷോ ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​വം​ബ​റി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ച​ട​ങ്ങി​ൽ ഐ.​സി.​സി പ്ര​സി​ഡ​ന്‍റ് എ.​പി മ​ണി​ക​ണ്ഠ​ൻ, കെ.​കെ ഉ​സ്മാ​ൻ, ഡോ. ​റ​ഷീ​ദ് പ​ട്ട​ത്ത്, ജോ​പ്പ​ച്ച​ൻ തെ​ക്കേ​ക്കൂ​റ്റു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കെ.​കെ ഉ​സ്മാ​ൻ ചെ​യ​ർ​മാ​നും, ജോ​പ്പ​ച്ച​ൻ, ഡോ. ​റ​ഷീ​ദ് പ​ട്ട​ത്ത് വൈ​സ് ചെ​യ​ർ​മാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

നാ​ട​ക സൗ​ഹൃ​ദം ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ അ​ൻ​വ​ർ ബാ​ബു, മു​സ്ത​ഫ എ​ല​ത്തൂ​ർ, ഇ​ഖ്ബാ​ൽ ചേ​റ്റു​വ, സ​റീ​ന അ​ഹ​ദ്, ഷാ​ഫി റ​ഹീ​പ് മീ​ഡി​യ, റ​ഫീ​ഖ് മേ​ച്ചേ​രി, അ​രു​ൺ പി​ള്ള, ബി​ന്ദു ക​രു​ൺ, അ​ബ്ദു​ൽ അ​ഹ​ദ്, ഷ​മീ​ൽ, പ്ര​ദു​ഷ്, മു​നീ​ർ, ത​ൻ​സീം കു​റ്റ്യാ​ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ന​വാ​സ് മു​ക്രി​യ​ക​ത് ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - Nadaka Souhridam Doha 10th Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.