നാടക സൗഹൃദം ദോഹ പത്താം വാർഷികം
text_fieldsദോഹ: നാടക പ്രവർത്തകരുടെ കൂട്ടായ്മയായ നാടക സൗഹൃദം ദോഹ പത്താം വാർഷികാഘോഷത്തിനായി സ്വാഗത സംഘം രൂപവത്കരിച്ചു. ഐ.സി.സി മുംബെ ഹാളിൽ നടന്ന പരിപാടിയിൽ ദോഹയിലെ നാടക- സാംസ്കാരിക പ്രവർത്തകർ ഒത്തുചേർന്നു. ജനറൽ സെക്രട്ടറി ആഷിക്ക് മാഹി സ്വാഗതം പറഞ്ഞു. പ്രസിഡൻറ് മജീദ് സിംഫണി അധ്യക്ഷത വഹിച്ചു.
മഹാകവി മോയിൻ കുട്ടി വൈദ്യരുടെ ജീവിതവും കവിതകളും പാട്ടുകളും ഉൾപ്പെടുത്തി 60ലധികം കലാകാരന്മാർ അണിനിരക്കുന്ന ഇശലുകളുടെ സുൽത്താൻ മെഗാ ഷോ വാർഷികാഘോഷത്തിന്റെ ഭാഗമായി നവംബറിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ചടങ്ങിൽ ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, കെ.കെ ഉസ്മാൻ, ഡോ. റഷീദ് പട്ടത്ത്, ജോപ്പച്ചൻ തെക്കേക്കൂറ്റു എന്നിവർ ആശംസകൾ നേർന്നു. കെ.കെ ഉസ്മാൻ ചെയർമാനും, ജോപ്പച്ചൻ, ഡോ. റഷീദ് പട്ടത്ത് വൈസ് ചെയർമാൻ എന്നിവരടങ്ങിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
നാടക സൗഹൃദം കൾച്ചറൽ കൺവീനർ അൻവർ ബാബു, മുസ്തഫ എലത്തൂർ, ഇഖ്ബാൽ ചേറ്റുവ, സറീന അഹദ്, ഷാഫി റഹീപ് മീഡിയ, റഫീഖ് മേച്ചേരി, അരുൺ പിള്ള, ബിന്ദു കരുൺ, അബ്ദുൽ അഹദ്, ഷമീൽ, പ്രദുഷ്, മുനീർ, തൻസീം കുറ്റ്യാടി തുടങ്ങിയവർ സംസാരിച്ചു. നവാസ് മുക്രിയകത് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.