ദേ​ശീ​യ​ദി​ന പ​താ​ക റി​ലേ 13ന്

​ദോ​ഹ: ഡി​സം​ബ​ർ 18ലെ ​ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​ർ ഒ​ളിം​പി​ക് ക​മ്മി​റ്റി (ടീം ​ഖ​ത്ത​ർ) സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് പ​താ​ക റി​ലേ ഡി​സം​ബ​ർ 13ന് ​വ്യാ​ഴാ​ഴ്ച.
വി​വി​ധ ദേ​ശീ​യ ടീ​മു​ക​ളി​ലെ താ​ര​ങ്ങ​ളും വി​ര​മി​ച്ച താ​ര​ങ്ങ​ളും സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും വി​വി​ധ ക​മ്മ്യൂ​ണി​റ്റി​ക​ളി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ളും പ്ര​തി​നി​ധി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന പ​താ​ക റി​ലേ രാ​ജ്യ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ക. ആ​സ്​​പ​യ​ർ സോ​ണി​ലാ​ണ് പ​താ​ക റി​ലേ​യു​ടെ സ​മാ​പ​നം. രാ​ജ്യ​ത്തിെ​ൻ​റ പ്ര​താ​പ​ത്തിെ​ൻ​റ​യും ഐ​ക്യ​ത്തിെ​ൻ​റ​യും ആ​വേ​ശ​ത്തിെ​ൻ​റ​യും സ​ന്ദേ​ശം പ​ങ്ക് വെ​ച്ചാ​ണ് ടീം ​ഖ​ത്ത​റിെ​ൻ​റ പ​താ​ക റി​ലേ ന​ട​ക്കു​ന്ന​ത്.
സൈ​ക്ലിം​ഗ്, റ​ണ്ണിം​ഗ്, സൈ​ലിം​ഗ്, റോ​വിം​ഗ്, സ്വി​മ്മിം​ഗ്, ഫ്ള​യിം​ഗ് തു​ട​ങ്ങി വ്യ​ത്യ​സ്​​ത മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന പ​താ​ക റി​ലേ​യു​ടെ അ​വ​സാ​നം ദേ​ശീ​യ​പ​താ​ക ആ​സ്​​പ​യ​ർ സോ​ണി​ൽ ഉ​യ​ർ​ത്തും.
ഖ​ത്ത​ർ ദേ​ശീ​യ പ​താ​ക​യേ​ന്തി​ക്കൊ​ണ്ടു​ള്ള പ്ര​ഥ​മ റി​ലേ, രാ​ജ്യ​ത്തിെ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലൂ​ടെ 250 കി​ലോ​മീ​റ്റ​റാ​ണ് താ​ണ്ടി​യ​ത്. 600ല​ധി​കം ആ​ളു​ക​ളാ​ണ് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി റി​ലേ​യി​ൽ പ​ങ്കെ​ടു​ത്ത​ത്. കാ​യി​ക ച​രി​ത്ര​ത്തി​ൽ ത​ന്നെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ദേ​ശീ​യ പ​താ​ക റി​ലേ ആ​യാ​ണ് ഇ​തി​നെ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ഈ ​വ​ർ​ഷം റി​ലേ കൂ​ടു​ത​ൽ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ടീം ​ഖ​ത്ത​റിെ​ൻ​റ തീ​രു​മാ​നം. 380 കി​ലോ മീ​റ്റ​ർ ദൈ​ർ​ഘ്യ​മാ​ണ് ഈ ​വ​ർ​ഷം പ​ദ്ധ​തി​യി​ടു​ന്ന​ത്. ഗി​ന്ന​സ്​ ലോ​ക റെ​ക്കോ​ർ​ഡു​ക​ളു​ടെ കൂ​ട്ട​ത്തി​ലേ​ക്ക് ക​യ​റാ​നു​ള്ള പ​ദ്ധ​തി​യി​ലാ​ണ് ഖ​ത്ത​ർ ഒ​ളിം​പി​ക് ക​മ്മി​റ്റി.
‘IAmQatar’ എ​ന്ന ഹാ​ഷ് ടാ​ഗി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ റി​ലേ ന​ട​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ രാ​ജ്യ​ത്തെ വി​വി​ധ ക​മ്മ്യൂ​ണി​റ്റി​ക​ളേ​യും പ​താ​ക റി​ലേ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ടീം ​ഖ​ത്ത​ർ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഖ​ത്ത​ർ ഒ​ളിം​പി​ക് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ശൈ​ഖ് ജൂ​ആ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി രാ​ജ്യ​ത്തെ വി​ദേ​ശി​ക​ളെ പ​താ​ക​റി​ലേ​ക്ക് ക്ഷ​ണി​ച്ചു കൊ​ണ്ട് നേ​ര​ത്തെ ട്വീ​റ്റ് ചെ​യ്തി​രു​ന്നു.

Tags:    
News Summary - national day flag relay on 13th-qatar-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.