ദോഹ: 2022 ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായി പ്രഫഷനൽ കായിക മേഖലയിൽ അത്ലറ്റുകൾക്ക് സംഭവിക്കുന്ന ദന്തഅപകടങ്ങൾ സംബന്ധിച്ച് ദേശീയ ക്ലിനിക്കൽ മാർഗനിർദേശങ്ങൾ (എൻ.സി.ജി)പുറത്തിറക്കി പൊതുജനാരോഗ്യ മന്ത്രാലയം. മന്ത്രാലയത്തിെൻറ പുതിയ എൻ.സി.ജി പരിപാടിയുടെ ഭാഗമായി എല്ലാ കായിക താരങ്ങൾക്കും വായ സംബന്ധമായ മികച്ച ആരോഗ്യസേവനങ്ങൾ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
പ്രഫഷനൽ കായിക മേഖലയിലുള്ളവർക്ക് വായ, പല്ല് എന്നിവയുമായി ബന്ധപ്പെട്ട പരിക്കുകൾ സംബന്ധിച്ച വിവരങ്ങൾക്കാവശ്യമായ ക്ലിനിക്കൽ മാർഗനിർദേശ തത്ത്വങ്ങൾ, കായികരംഗത്തെ ഓറൽ ഹെൽത്ത് മാനേജ്മെൻറുമായി ബന്ധപ്പെട്ട മികച്ച ക്ലിനിക്കൽ പദ്ധതികൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ദേശീയ ക്ലിനിക്കൽ മാർഗനിർദേശങ്ങൾ. ഖത്തറിലും മേഖലയിലും ഇത്തരത്തിലുള്ള മാർഗനിർദേശങ്ങൾ ഇതാദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്.
പൊതുജനാരോഗ്യ മന്ത്രാലയം, ആസ്പതർ, നാഷനൽ ഓറൽ ആൻഡ് ഡെൻറൽ ഹെൽത്ത് േപ്രാഗ്രാം എന്നിവയുടെ സംയുക്ത പരിശ്രമത്തിൽ രാജ്യത്തെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലെ ദന്തരോഗ വിഭാഗത്തിലെ വിദഗ്ധരുടെ പങ്കാളിത്തത്തിലാണ് മാർഗനിർദേശങ്ങൾ വികസിച്ചിരിക്കുന്നത്. ആസ്പതർ സ്പോർട്സ് ഡെൻറിസ്ട്രി മേധാവിയും ഓറൽ സർജറി കൺസൽട്ടൻറുമായ ഡോ. മുഹമ്മദ് അൽസഅയെയാണ് എൻ.സി.ജി പരിപാടിക്ക് മേൽനോട്ടം വഹിക്കുന്നത്. സ്പോർട്സ് ഡെൻറിസ്ട്രിയിലെ പ്രധാന തത്ത്വങ്ങൾ, ഡെൻറൽ അത്ലറ്റ് സ്ക്രീനിങ്, പരിശോധന, ദന്ത പരിക്കുകളെ പ്രതിരോധിക്കുകയും ചികിത്സിക്കുകയും ചെയ്യുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കായിക ദന്തരോഗ വിദഗ്ധരും സ്പോർട്സ് മെഡിസിൻ ഡോക്ടർമാരും മറ്റ് ആരോഗ്യ വിദഗ്ധരുമായിരിക്കും പുതിയ മാർഗനിർദേശങ്ങളുടെ പ്രാഥമിക ഉപയോക്താക്കൾ.ഏറ്റവും മികച്ചതും ഉന്നതരുമായ ചികിത്സാ ടീം, ആധുനിക സാങ്കേതികവിദ്യ, മികച്ച സേവനം, സൗകര്യങ്ങൾ എന്നിവ മാത്രമല്ല മികച്ച പരിചരണത്തിെൻറ മാനദണ്ഡമെന്നും ഉന്നത നിലവാരത്തിലുള്ള ചികിത്സ കൂടി ഇതിെൻറ ഭാഗമാണെന്നും എൻ.സി.ജി േപ്രാഗ്രാമിന് നേതൃത്വം നൽകുന്ന ഡോ. അൽ സഅയ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.